മോഷണം, ലൈംഗികാതിക്രമം, ലഹരി; കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമങ്ങളുള്ള അപ്പാർട്ട്മെന്‍റ്, കേസെടുത്ത് പൊലീസ്

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാലും നിയമപാലകരെ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ അപ്പാർട്ട്മെന്‍റ്

മോഷണം, ലൈംഗികാതിക്രമം, ലഹരി; കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമങ്ങളുള്ള അപ്പാർട്ട്മെന്‍റ്, കേസെടുത്ത് പൊലീസ്
dot image

ബംഗളൂരു: കുറ്റം ചെയ്യുന്നത് കണ്ടാല്‍ എങ്ങനെ പ്രതികരിക്കും? നിയമപാലകരെ അറിയിക്കുമെന്നത് സാധാരണ ഉത്തരം. എന്നാല്‍ ബെംഗളൂരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കുറ്റം ചെയ്യുന്ന താമസക്കാരില്‍ നിന്നും ഉടമകള്‍ പിഴ ഈടാക്കുക മാത്രമാണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാലും നിയമപാലകരെ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനും അവരുടെ കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു.

അനധികൃതമായി നിയമങ്ങളുണ്ടാക്കുക, കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാലും നിയമപാലകരെ അറിയിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്. സംഭവത്തില്‍ പ്രൊവിഡന്റ് സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍, ടൈക്കോ സെക്യൂരിറ്റി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരുവിലെ ദൊഡബെലെയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ താമസിക്കുന്നുണ്ട്. ലൈംഗികാതിക്രമം, മോഷണം, ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും എന്ന് തുടങ്ങി നിരവധി കുറ്റവാളികള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ കണ്ടെത്തും. എന്നാല്‍ അവരെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ തയ്യാറാവില്ല. സ്വയം നിയമങ്ങളുണ്ടാക്കി കുറ്റം ചെയ്തവരെ അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തന്നെ ശിക്ഷിക്കും. ആദ്യം ചോദ്യം ചെയ്യും പിന്നീട് അവര്‍ തന്നെ നിശ്ചയിക്കുന്ന പിഴ ചുമത്തും. പിഴ അടച്ചാല്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമില്ല. ഈ രീതിയിലാണ് അപ്പാര്‍ട്ട്‌മെന്റിലെ കാര്യങ്ങള്‍ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിവിധ വകുപ്പുകളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight; Drugs and Fines: Bengaluru Apartment Runs Its Own ‘Justice System’

dot image
To advertise here,contact us
dot image