'രാജ്യം വികസിക്കുമ്പോൾ ഇത്തിരി മലിനീകരണമൊക്കെ ഉണ്ടാകും, കർട്ടനിട്ടാൽ മതി'; ഡൽഹി വായു മലിനീകരണത്തിൽ ബാബ രാംദേവ്

ഒരു ടെലിവിഷൻ ചാനലിൽ സംസാരിക്കുമ്പോഴായിരുന്നു ബാബാ രാംദേവിന്റെ പ്രതികരണം

'രാജ്യം വികസിക്കുമ്പോൾ ഇത്തിരി മലിനീകരണമൊക്കെ ഉണ്ടാകും, കർട്ടനിട്ടാൽ മതി'; ഡൽഹി വായു മലിനീകരണത്തിൽ ബാബ രാംദേവ്
dot image

ന്യൂ ഡൽഹി: ഡൽഹി വായു മലിനീകരണത്തെ സംബന്ധിച്ച് വിചിത്ര പരാമർശവുമായി ബാബ രാംദേവ്. രാജ്യം വികസിക്കുമ്പോൾ മലിനീകരണം ഉണ്ടാകാമെന്നും അങ്ങനെയുള്ളപ്പോൾ വീടുകളിൽ കർട്ടൻ ഇട്ടാൽ മതിയെന്നുമായിരുന്നു ബാബ രാംദേവിന്റെ പരാമർശം. രോഗങ്ങൾ വരാതെയിരിക്കാൻ വീട്ടിലിരുന്ന് വ്യായാമം ചെയ്താൽ മതിയാകുമെന്നും ബാബ രാംദേവ് പറഞ്ഞു.

ഒരു ടെലിവിഷൻ ചാനലിൽ സംസാരിക്കുമ്പോഴായിരുന്നു ബാബ രാംദേവിന്റെ പ്രതികരണം. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബാബ രാംദേവ് പറഞ്ഞപ്പോൾ എങ്ങനെയാണ് പുറത്തുപോയി വ്യായാമം ചെയ്യാനാകുക എന്ന് അവതാരകൻ ചോദിച്ചു. അതിനോട് ബാബ രാംദേവ് പറഞ്ഞത് ഇങ്ങനെയാണ്. ' നോക്കൂ, രാജ്യം വികസിക്കുമ്പോൾ ഇത്തിരി മലിനീകരണം ഒക്കെ ഉണ്ടാകും. ഡൽഹി ഇടയ്ക്ക് ഗ്യാസ് ചേമ്പർ പോലെയാകുന്നുണ്ട് എന്നത് സത്യമാണ്. അപ്പോൾ വീടുകളിൽ കർട്ടനുകൾ ഇട്ടാൽ മതി. പിന്നാലെ ഒരു മാസ്ക് ധരിച്ചുകൊണ്ട് അവ വൃത്തിയാക്കിയാൽ മതി'; എന്നാണ് രാംദേവ് പറഞ്ഞത്.

അതേസമയം, ഡൽഹിയിൽ വായുഗുണ നിലവാരം അതീവഗുരുതരമായി തുടരുകയാണ്. സ്ഥിതി കൈവിട്ടുപോകുന്നു എന്ന് കണ്ടതോടെ ഗ്രേഡഡ് ആക്ഷൻ റെസ്‌പോൺസ് പ്ലാനിന്റെ (GRAP) ഘട്ടം-IV പ്രകാരം ഡൽഹി-എൻ‌സി‌ആറിൽ ഉടനീളം കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കെട്ടിട നിർമാണം, പൊളിക്കൽ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ പൂർണമായും നിർത്തലാക്കുക, ക്രഷറുകൾ, ഖനന പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നിർത്താനും നിർദേശിച്ചിട്ടുണ്ട്. അക്കാദമിക്ക് പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്.

Content Highlights: Baba Ramdev on Delhi air pollution, says development comes with pollution

dot image
To advertise here,contact us
dot image