ബിഹാറില്‍ നിതീഷ് തുടരും; രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു

ബിഹാറില്‍ നിതീഷ് തുടരും; രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്
dot image

പാട്‌ന: ബിഹാറില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേഗത്തിലാക്കിയിരിക്കുകയാണ് എന്‍ഡിഎ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം പരിഗണിച്ച് ഈ മാസം 19നോ 20നോ സത്യപ്രതിജ്ഞ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

18ാം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കും. അതിന് ശേഷം നിയമസഭ രൂപീകരിക്കേണ്ട ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. 17ാമത് നിയമസഭ പിരിച്ചുവിടുന്നതിന് അനുമതി നല്‍കുന്നതിന് നിതീഷ് കുമാര്‍ നാളെ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ജെഡിയുവിന് 14ഉം ബിജെപിക്ക് 16ഉം എല്‍ജെപിക്ക് മൂന്നും മന്ത്രിസ്ഥാനം നല്‍കാനാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതിന് പകരം എല്‍ജെപിക്ക് മൂന്ന് മന്ത്രിസ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് എന്‍ഡിഎയിലെ നീക്കം.

രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയില്‍ നിന്നായിരിക്കുമെന്നാണ് സൂചന. സാമ്രാട്ട് ചൗധരി ഉപമുഖ്യന്ത്രിയായി തുടരും. നിലവിലെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയെ മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പകരം മംഗല്‍ പാണ്ഡെ, രജനീഷ് കുമാര്‍, നിതിന്‍ നവീന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ഉപേന്ദ്ര കുശ്‌വയുടെ ആര്‍എല്‍എസ്പിക്കും ഓരോ മന്ത്രിസ്ഥാനം വീതം നല്‍കുമെന്നാണ് വിവരം.

Content Highlights: Report says Nitish Kumar will continue as CM in Bihar

dot image
To advertise here,contact us
dot image