സ്വർണത്തിൽ കണ്ണുംനട്ട് നിക്ഷേപകർ; ഇന്നത്തെ വിലയറിയാം

നവംബർ മാസത്തിൽ 24 കാരറ്റ് സ്വർണത്തിന്‍റെ വില ഏറ്റവും ഉയർന്ന നിലയിലെത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ഇടിഞ്ഞിരുന്നു

സ്വർണത്തിൽ കണ്ണുംനട്ട് നിക്ഷേപകർ; ഇന്നത്തെ വിലയറിയാം
dot image

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 91, 720രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 1440 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11, 465രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുക. ആഗോളവിപണയിലുണ്ടാക്കിയ മാറ്റങ്ങളാണ് സംസ്ഥാന വിപണിയെയും സ്വാധീനിച്ചിരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞാഴ്ച സ്വർണവില അസ്ഥിരമായിരുന്നു. നവംബർ മാസത്തിൽ 24 കാരറ്റ് സ്വർണത്തിന്‍റെ വില ഏറ്റവും ഉയർന്ന നിലയിലെത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ഇടിഞ്ഞിരുന്നു. അതേസമയം വെള്ളി വിലയിലും അപ്രതീക്ഷിതമായാണ് മാറ്റങ്ങൾ സംഭവിച്ചത്. നിലവിൽ വെള്ളി വില ഉയർന്ന് വരുന്ന രീതിയാണ് കാണുന്നത്. യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിൽ പരിഹാരമായതോടെ പല മാറ്റങ്ങളെയും പ്രതീക്ഷിക്കുകയാണ് വിപണി. വ്യാപാര നികുതിയിലെ മാറ്റങ്ങൾ, മറ്റ് ആഗോള സൂചികകൾ എന്നിവയിലേക്കെല്ലാം കണ്ണുംനട്ടിരിപ്പാണ് നിക്ഷേപകർ.

24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 12, 508 രൂപയാണ്. അതേസമയം 18 കാരറ്റിന്റേതിന് 9381രൂപയാണ് നിലവിൽ. കഴിഞ്ഞാഴ്ച വെള്ളി വില 16, 500രൂപ വർധിച്ചു. ഇന്നത്തെ വില അനുസരിച്ച് ഒരു കിലോഗ്രാം വെള്ളിയുടെ വില 169,000 രൂപയാണ്. വിദേശമാർക്കറ്റിൽ വെള്ളിയുടെ സ്‌പോട്ട് പ്രൈസ് ഒരു ഔൺസിന് 52.03 ഡോളറാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയിൽ വരുന്ന കയറ്റിറക്കങ്ങള്‍ വെള്ളി വിലയെ സ്വാധീനിക്കും.


Content Highlights: Gold price today on 16th November 2025

dot image
To advertise here,contact us
dot image