ടി എന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല

ബി വി ശ്രീനിവാസിനും എഐസിസി സെക്രട്ടറി പദവി നല്‍കി

ടി എന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല
dot image

ന്യൂഡല്‍ഹി: മുന്‍ എം പിയും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ ടി എന്‍ പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല ടിഎൻ പ്രതാപന് നല്‍കി. എഐസിസി സെക്രട്ടറിയായിരുന്ന പി സി വിഷ്ണുനാഥിനെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലെ ഒഴിവ് കൂടി കണക്കിലെടുത്താണ് തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനും എഐസിസി സെക്രട്ടറി പദവി നല്‍കി.

2001, 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ നിന്നും 2011 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ടി എന്‍ പ്രതാപന്‍ 2019 ല്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Former MP T N Prathapan aicc secretary

dot image
To advertise here,contact us
dot image