


 
            വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം 'കര'ത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിലും ഒരു കുലുക്കം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം നവംബർ ഏഴാം തീയതി മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Karam
— Salmaan Pee (@salmanMohd1998) October 30, 2025
Streaming from November 7 on
Manorama Max #manoramamax #ott #karam #vineethsreenivasan pic.twitter.com/naR4mKF5EV
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ട്രാക്ക് മാറ്റി ചെയ്ത സിനിമ ആയതിനാൽ പ്രതീക്ഷയ്ക്ക് ഒപ്പം എത്താൻ സാധിച്ചില്ലെന്നാണ് റിലീസ് സമയം കേട്ടത്. വലിയ ബജറ്റില്‍ ഒരുങ്ങിയ കരം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.
രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Vineeth Sreenivasan Directorial Movie Karam Ott release date out
 
                        
                        