
ഡല്‍ഹി: സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം. ക്യാമ്പസിലെ സെക്യൂരിറ്റി ഗാര്‍ഡ് അടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടി നൽകിയ പരാതിയിലാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 70, 62 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ജില്ലാ മജിസ്‌ട്രേറ്റ് ഇരയുടെ മൊഴി രേഖപ്പെടുത്തി. ഒക്ടോബര്‍ 13-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആര്യന്‍ യാഷ് എന്ന് അക്കൗണ്ടില്‍ നിന്ന് തനിക്ക് നേരെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ വന്നിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. താന്‍ ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത് നിന്ന് ക്യാമ്പസിലെ സി-ബ്ലോക്കിലേക്ക് പോവുകയായിരുന്നു. മുന്നില്‍ ഒരു ആള്‍ക്കൂട്ടത്തെ കാണുകയും ആര്യന്‍ യാഷ് എന്ന വ്യക്തി അവരില്‍ ഒരാളാകാമെന്ന കരുതി കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കൂടെ കോണ്‍വൊക്കേഷന്‍ സെന്ററിലേക്ക് പോയി. ആ സമയത്തായിരുന്നു തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പെണ്‍കുട്ടി
വ്യക്തമാക്കി. സംഭവത്തില്‍, ക്യാമ്പസിനുളളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. കേസില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
Content Highlights: Attempted assault student on South Asian University student