ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ആദ്യ ടെസ്റ്റിൽ പാകിസ്താന് വമ്പൻ ജയം

277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് ഓള്‍ ഔട്ടായി.

ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ആദ്യ ടെസ്റ്റിൽ പാകിസ്താന് വമ്പൻ ജയം
dot image

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്താന് 93 റണ്‍സിന്‍റെ ആവേശജയം. 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് ഓള്‍ ഔട്ടായി.

54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത ഓപ്പണര്‍ റിയാന്‍ റിക്കിള്‍ടണും മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്. പാകിസ്താന് വേണ്ടി പേസർ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ നോമാന്‍ അലിയും നാല് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിങ്സിൽ പാക്സിതാന്റെ 378 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലിന് മറുപടിയായി പാകിസ്താൻ 269 റൺസാണ് നേടിയിരുന്നത്. രണ്ടാം ഇന്നിങ്സിൽ പാക് ടോട്ടൽ 167 ൽ അവസാനിച്ചു.

അതോടെ ആത്‌മവിശ്വാസത്തോടെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ പക്ഷെ പാക് ബോളർമാർ എറിഞ്ഞിട്ടു.

വിജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും. സ്കോര്‍ പാകിസ്ഥാന്‍ 378, 167, ദക്ഷിണാഫ്രിക്ക 269, 183.

Content Highlights: Pakistan crushes South Africa; wins first Test

dot image
To advertise here,contact us
dot image