
ബഹ്റൈനിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർമാർക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗുദേബിയ പാപ്പിലോൺ പാർട്ടി ഹാളിൽ നടന്നു. കെപിഎഫ് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞ ഓണ പ്രോഗ്രാം പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് ഉദ്ഘാടനവും ട്രഷറർ സുജിത്ത് സോമൻ നന്ദി അറിയിക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്ത ഓണ പ്രോഗ്രാമിൽ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒട്ടനവധി കലാപരിപാടികളും സംഘടിപ്പിച്ചു. പ്രോഗ്രാമിൽ പങ്കെടുത്തവരെ മെമൻ്റോ നൽകി ആദരിച്ചു കോഡിനേറ്റർ ഹരീഷ്. പി. കെ. ജോയ്ൻ്റ് ട്രഷറർ സുജീഷ് മാടായി എന്നിവരും കെപിഎഫ് എക്സികുട്ടീവ് മെമ്പേഴ്സും ലേഡീസ് വിംഗ് ജോയിൻ്റ് കൺവീനർമാരായ അഞ്ജലി സുജീഷും ഷെറീന ഖാലിദിൻ്റെയും നേതൃത്വത്തിൽ ലേഡീസ് വിംഗും പങ്കെടുത്ത പ്രോഗ്രാം അനുർദേവ പ്രജീഷ് നിയന്ത്രിക്കുകയും ചെയ്തു.
Content Highlights: Kozhikode District Pravasi Forum, KPF organized Onam celebrations