കാമുകിയെ വിവാഹം ചെയ്യാൻ പണം വേണം; ബന്ധുവീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

416 ഗ്രാം സ്വര്‍ണവും 3.46 ലക്ഷം രൂപയുമാണ് യുവാവ് മോഷ്ടിച്ചത്

കാമുകിയെ വിവാഹം ചെയ്യാൻ പണം വേണം; ബന്ധുവീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
dot image

ബെംഗളൂരു: കാമുകിയെ വിവാഹം ചെയ്യുന്നതിന് പണത്തിനായി ബന്ധുവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. ശ്രേയസ് എന്ന 22കാരനാണ് അറസ്റ്റിലായത്. 416 ഗ്രാം സ്വര്‍ണവും 3.46 ലക്ഷം രൂപയുമാണ് ശ്രേയസ് മോഷ്ടിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ശ്രേയസ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടക്കണമെങ്കില്‍ പണം ആവശ്യമാണ് എന്ന സാഹചര്യം വന്നപ്പോളാണ് ശ്രേയസ് ബന്ധു വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കാന്‍ തീരുമാനിച്ചത്.

ബന്ധുവായ ഹരീഷിന്റെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ശ്രേയസ്. ഇതിനിടെ ഹരീഷിന്റെ വീട്ടില്‍ പണവും സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ ശ്രേയസ്, അവിടെ മോഷണത്തിന് കയറുകയായിരുന്നു. സെപ്റ്റംബർ 15നാണ് ശ്രേയസ് ഹരീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയത്. തുടർന്ന് ഹരീഷ് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി ശ്രേയസ് ആണെന്ന് കണ്ടെത്തുന്നതും ഇയാളെ അറസ്റ്റ് ചെയ്യുന്നതും. മോഷ്ടിച്ച മുഴുവന്‍ പണവും സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. 47 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Content Highlight; Youth Arrested in Bengaluru for Theft to Fund for Wedding Expenses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us