
ന്യൂഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയോട് ട്രെയിനിൽ മോശമായി പെരുമാറിയ റെയിൽവേ പൊലീസ് കോൺസ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. പ്രയാഗ് രാജ് എക്‌സ്പ്രസിൽ ആഗസ്റ്റ് 14നായിരുന്നു സംഭവം. ഡൽഹിയിൽ നിന്നും പ്രയാഗ് രാജിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം ഉണ്ടായത്. റിസർവ് ചെയ്ത സീറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയോടാണ് ആശിഷ് ഗുപ്തയെന്ന കോൺസ്റ്റബിൾ മോശമായി പെരുമാറിയത്. യുവതി പെട്ടെന്ന് എഴുന്നേറ്റ് ഇയാളെ എതിർക്കുകയും പ്രതികരിച്ച് സംസാരിക്കുകയും ചെയ്തു.
ക്ഷമിക്കണമെന്ന് കോൺസ്റ്റബിൾ ആവശ്യപ്പെടുന്ന യുവതി പകർത്തിയ ദൃശ്യം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. വീഡിയോയിൽ യുവതിയുടെ മുഖം വ്യക്തമല്ലെങ്കിലും കോൺസ്റ്റബിൾ കൈ കൂപ്പി മാപ്പ് ചോദിക്കുന്നത് കാണാം. നിങ്ങളാണോ ഞങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്നവരെന്നും എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും യുവതി ഇയാളോട് ചോദിക്കുന്നുണ്ട്. ആരെങ്കിലും കിടന്നുറങ്ങുന്നുണ്ടെങ്കിൽ അവരെ സ്പർശിക്കുമോ നിങ്ങൾ, ഇങ്ങനെയാണോ നിങ്ങൾ ആളുകളെ സംരക്ഷിക്കുന്നതെന്ന് യുവതി കോൺസ്റ്റബിളിനോട് ചോദിക്കുന്നതും ദൃശ്യത്തിലുണ്ട്.
प्रयागराज
— Mohammad Yasheen (@myasheentv) August 22, 2025
एनसीआर की सबसे वीआईपी ट्रेन प्रयागराज एक्सप्रेस में यात्रियों की सुरक्षा में लगे जीआरपी सिपाही ने महिला के साथ की गलत हरकत
सिपाही पर गलत हरकत करने का संगीन आरोप लगा है।गलत हरकत के बाद पकड़े जाने पर सिपाही महिला से माफी माँगतें हुए नज़र आया। @upgrphq@Uppolice pic.twitter.com/suPpMJHFyh
അതേസമയം ജോലി പോകുമെന്നും തന്നോട് ക്ഷമിക്കണമെന്നും കോൺസ്റ്റബിൾ യുവതിയോട് പറയുന്നുണ്ട്. എന്നാൽ എന്തിനാണ് നിങ്ങൾക്ക് ഈ യൂണിഫോം തന്നത് എന്ന് നിങ്ങൾ മറക്കരുതെന്നും ജോലി പോയാൽ പോകട്ടേയെന്നുമാണ് സ്ത്രീ പറയുന്നത്.
Content Highlights: Women Accuses Cop of misbehaviour on train , constable has been suspended