കൂലി കണ്ട് മൂഡ് പോയോ, എന്നാൽ ചാർജ് ആവാൻ ലോകേഷിന്റെ ലിയോ വരുന്നുണ്ട്

കൂലിയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമ ലിയോ ആയിരുന്നു. ലിയോ സിനിമയുടെ അത്രയങ്ങോട്ട് ഇമ്പാക്ട് ഉണ്ടാക്കാൻ കൂലിയ്ക്ക് ആയില്ലെന്നായിരുന്നു അഭിപ്രായങ്ങൾ

dot image

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ഇപ്പോഴിതാ സിനിമ വീണ്ടും റീ റീലീസ് ചെയ്യുകയാണ്.

കേരളത്തിലെ വിജയ്‌യുടെ ഫാൻസ്‌ അസോസിയേഷനായ പ്രിയമുടൻ നൻപൻസ്‌ ആണ് ചിത്രം കേരളത്തിൽ ഉടനീളം വീണ്ടും എത്തിക്കുന്നത്. ഒക്ടോബർ 19 നാണ് സിനിമയുടെ റീ റീലിസ്. സിനിമയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് റീലീസ്. കോട്ടയം അഭിലാഷ് തിയേറ്ററിൽ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ലോകേഷിന്റെ സംവിധാനത്തിൽ റീലീസ് ചെയ്ത കൂലി തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. കൂലിയുടെ റിലീസിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമ ലിയോ ആയിരുന്നു. ലിയോ സിനിമയുടെ അത്രയങ്ങോട്ട് ഇമ്പാക്ട് ഉണ്ടാക്കാൻ കൂലിയ്ക്ക് ആയില്ലെന്നായിരുന്നു അഭിപ്രായങ്ങൾ. അതുകൊണ്ട് തന്നെ ലിയോ റീ റീലീസ് ചെയ്യുമ്പോൾ തിയേറ്ററിൽ നിന്ന് മികച്ച കളക്ഷൻ നേടുമെന്നാണ് പ്രതീഷിക്കുന്നത്.

ലിയോ സിനിമയുടെ കളക്ഷൻ സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. 600 കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്ന് കാണിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സിനിമയുട മൊത്തം റവന്യുവായി നിര്‍മാതാക്കള്‍ സര്‍മപ്പിച്ച രേഖയില്‍ പറയുന്നത് 404 കോടിയാണ്. തിയേറ്ററില്‍ നിന്നും നേടിയതാകട്ടെ 240 കോടിയുമെന്നാണ് കണക്കുകള്‍ പറയുന്നത്.

500 കോടിയും 600 കോടിയും സിനിമ നേടി എന്ന കണക്കുകൾ വ്യാജമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 200 കോടിയോളം സിനിമയുടെ നിർമാതാക്കൾ പെരുപ്പിച്ച് കാണിച്ചുവെന്നും ആരോപണമുണ്ട്. നേരത്തെ വിജയ്‌യുടെ തന്നെ ചിത്രം വാരിസിന്റെ കളക്ഷനെ സംബന്ധിച്ചും ആരോപണം ഉണ്ടായിരുന്നു. വാരിസ് 300 കോടിയലധികം നേടിയെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാലിത് ശരിയല്ലെന്ന് പിന്നീട് നിര്‍മാതാവ് തന്നെ തുറന്നു പറയുകയായിരുന്നു.

Also Read:

അടുത്തിടെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് സംവിധായകൻ ലോകേഷ് സ്വന്തമാക്കിയിരുന്നു. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്‌ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും.

Content Highlights: Lokesh Kanagaraj's Leo is set for re-release

dot image
To advertise here,contact us
dot image