മുംബൈയിൽ ട്രെയിൻ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് അഞ്ച് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം

സംഭവത്തിൽ റെയിൽവെ ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

dot image

മുംബൈ: ട്രെയിൻ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽ ശനിയാഴ്ച പുലർച്ചെ കുശിനഗർ എക്സ്പ്രസിന്റെ (22537) എസി കോച്ച് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ കുട്ടിയുടെ മൃതദേഹം കണ്ടത്.

തുടർന്ന് ജീവനക്കാരിൽ ഒരാൾ സ്റ്റേഷൻ മാനേജ്മെന്റിനെ വിവരമറിയിച്ചു. സംഭവത്തിൽ റെയിൽവെ ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ സൂറത്തിലുള്ള ബന്ധുവിനെതിരെ ട്രെയിനിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വികാഷ് ഷാ എന്നയാൾ തന്റെ മകനെ തട്ടിക്കൊണ്ടുപോയതായാണ് അവർ പരാതിയിൽ പറഞ്ഞിരുന്നത്.

ഉത്തർപ്രദേശിലെ ലോകമാന്യ തിലക് ടെർമിനസിനും ഗോരഖ്പൂരിനും ഇടയിലാണ് കുശിനഗർ എക്സ്പ്രസ് ഓടുന്നത്.
കുട്ടി എങ്ങനെ മരിച്ചുവെന്നും മൃതദേഹം ശുചിമുറിയിലെ ചവറ്റുകുട്ടയിൽ എങ്ങനെ എത്തി എന്നും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: 5-Year-Old Boy's Body Found In Train Toilet Dustbin In Mumbai

dot image
To advertise here,contact us
dot image