ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം; നിരവധി വീടുകള്‍ ഒലിച്ചുപോയി

അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

dot image

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം. ദരാലി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം നടന്നത്. നിരവധി വീടുകളാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് രക്ഷാദൗത്യത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചിട്ടുണ്ട്. ഖിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധികാരികള്‍ അറിയിക്കുന്നത്. ആളുകള്‍ നിലവിളിക്കുന്ന ഭയാനകമായ വീഡിയോ നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: Cloud Burst at Uttarakashi

dot image
To advertise here,contact us
dot image