ഹൈസ്‌കൂൾ മുതൽ ലൈംഗിക ചൂഷണം, ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം; ഭർത്താവിനും കുടുംബത്തിനുമെതിരെ 'ലവ് ജിഹാദ്' ആരോപണം

ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം

dot image

ലഖ്നൗ: ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് എന്നീ ആരോപണവുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബീഫ് കഴിക്കാൻ നിർബന്ധിച്ചു എന്ന ആരോപണങ്ങളും പെൺകുട്ടി ഭർത്താവിനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിട്ടുണ്ട്. ലഖ്‌നൗ സ്വദേശിയായ പെണ്‍കുട്ടിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

'ഹൈസ്‌കൂൾ പഠിക്കുന്ന കാലം മുതൽ സുഹൃത്തായിരുന്നു. ലെെംഗികമായി ചൂഷണം ചെയ്യുമായിരുന്നു. 2025 ഏപ്രിൽ നാലിന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്യുകയും വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം കഴിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് 18-നായിരുന്നു വിവാഹം', വിവാഹം കഴിക്കുന്നതിന് മുമ്പ് മതം മാറാൻ യുവാവ് നിർബന്ധിച്ചുവെന്നും പെണ്‍കുട്ടി ആരോപിച്ചു. വിവാഹശേഷവും പീഡനം തുടർന്നു. ജോലിയ്ക്ക് പോകുന്നത് യുവാവ് തടഞ്ഞിരുന്നു. അന്യ സ്ത്രീകളെ വീട്ടിൽ കൊണ്ടു വരുമായിരുന്നു. ഇയാളുടെ സഹോദരങ്ങളും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും യുവതി ആരോപിച്ചു.

2022 ജനുവരി 21 നാണ് ഇരുവർക്കും ഒരു പെൺകുട്ടി ​ജനിച്ചത്. ഭർത്താവ് പലപ്പോഴും മകളോടും അപമര്യാദയായി പെരുമാറിയിരുന്നു. തന്നെയും മകളെയും മദ്യം കഴിക്കാൻ നിർബന്ധിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയാൽ കുടുംബത്തെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പിതാവിൻ്റെ മരണശേഷം കുടുംബത്തിൻ്റെ അവസ്ഥ മോശമായിരുന്നു. അതിനാൽ തനിക്ക് ഈ കാര്യങ്ങൾ ഒന്നും പുറത്തുപറയാൻ കഴിയിഞ്ഞിരുന്നില്ലെന്നും യുവതി വെളിപ്പെടുത്തി.

2024 ജൂലൈ 14 ന് വാക്കർ ഉപയോഗിച്ച് ഭർത്താവ് മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഭർത്താവിനും സഹോദരങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും അധികൃതരോട് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മെഡിക്കൽ റിപ്പോർട്ടുകളും ഫോട്ടോകളും തെളിവായി സമർപ്പിക്കുകയും ചെയ്തു.

Content Highlights: Forced to eat beef, raped: Lucknow minor accuses husband, family of 'Love Jihad'

dot image
To advertise here,contact us
dot image