എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തമിഴ്നാട്ടിൽ തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി

തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമം തുടരുകയാണ്

dot image

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ട് സന്ദർശിച്ചു.

"പൊതുജനം തീപിടിത്തം കാണാൻ വരരുത്" എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളിൽ നിർത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Content Highlights: Goods train catches fire in Tamil Nadu

dot image
To advertise here,contact us
dot image