

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ഇന്ന് പുലർച്ചെ ജാമ്യം ലഭിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെ ഡൽഹി ക്രൈംബ്രാഞ്ചിന് ശക്തമായ തെളിവുകളൊന്നും ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഡൽഹി മജിസ്‌ട്രേറ്റ് ചിബിന് ജാമ്യം അനുവദിച്ചത്.
ഉദയ് ഭാനു ചിബിന്റെ റിമാൻഡ് നീട്ടാൻ ആവശ്യമായ കാരണങ്ങൾ കാണിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കിയെന്ന് ചിബിൻ്റെ അഭിഭാഷകൻ സുലൈമാൻ മുഹമ്മദ് ഖാൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെ
റിമാൻഡ് നീട്ടാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു.
ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിനെതിരെയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് . ഫെബ്രുവരി 24നാണ് ചിബിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയ് ഭാനു ചിബിനെയും കേസിൽ പ്രതി ചേർത്തത്. 15 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫെബ്രൂവരി 20ന് എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളുകളിൽ അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയാണ് ഒരുക്കൂട്ടം പ്രതിഷേധക്കാർ എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളുകളിലേക്ക് എത്തി പ്രതിഷേധിക്കുകയായിരുന്നു. നിർബന്ധിത ക്യുആർ കോഡ് പാസ് കാണിച്ചാണ് ഇവർ വേദിയിലേക്ക് പ്രവേശിച്ചത്. തുടർന്നാണ് ഇവർ പ്രദർശന ഹാളിനുള്ളിൽ ഷർട്ടില്ലാതെ പ്രതിഷേധം നടത്തിയതെന്നും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചെന്നും പൊലീസ് പറഞ്ഞു.
Content Highlights: Youth Congress national president Uday Bhanu Chib, who was arrested by Delhi Police for protesting at the AI summit in Delhi, was granted bail this morning.