എല്ലാം യഥേഷ്ടം ! പരോൾ അവസാനിച്ച് വന്നുകയറിയയുടൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ

സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം

എല്ലാം യഥേഷ്ടം ! പരോൾ അവസാനിച്ച് വന്നുകയറിയയുടൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ
dot image

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. പ്രതികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളാണിത് എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.

ടി പി കേസിലെ നാലാം പ്രതിയാണ് രജീഷ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുർവേദ ചികിത്സയൊക്കെ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. ഇങ്ങനെയിരിക്കെയാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്.

എറണാകുളത്തെ വിലാസമാണ് നൽകിയിരിക്കുന്നത് എന്നതിനാൽ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. ഈക്കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കാൻ രജീഷിന് വിലക്കുണ്ട്.

Content Highlights: parole given to tp case culprit t k rajeesh

dot image
To advertise here,contact us
dot image