
ബെംഗളൂരു: ബെംഗളൂരുവിൽ കാറിൻ്റെ സൺറൂഫ് തുറന്നിട്ട് ചുംബിച്ച സംഭവത്തിൽ 1500 രൂപ പിഴ ചുമത്തി പൊലീസ്. ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവതി യുവാക്കൾ ചുംബിച്ചത്. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലാണ് സംഭവം. കാറിൽ അപകടകരമായ പ്രവൃത്തിയാണ് യുവാവും യുവതിയും ചെയ്തതെന്നാരോപിച്ചാണ് ഇത്തരത്തിൽ പിഴ ചുമത്തിയിരിക്കുന്നത്.
കമിതാക്കളുടെ ചുംബനപ്രവൃത്തി കാറിന് പിന്നിൽ വന്ന യാത്രാക്കാരനാണ് പകർത്തിയത്. തുടർന്ന് ഇയാൾ പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുകയായിരുന്നു.
യുവാവും യുവതിയും സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ചെയ്തതെന്നും എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൊലീസ് നടപടി സ്വീകരിച്ചു. അപകടകരമായ ഡ്രൈവിങ്ങിന് 1000 രൂപയും മറ്റ് ട്രാഫിക് നിയമലംഘനങ്ങൾക്ക് 500 രൂപയുമാണ് പൊലീസ് പിഴ ചുമത്തി.
Content Highlights: Kissing on car's sunroof in Bengaluru, Police fines man Rs 1500