കർണാടകയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഉള്ളാള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീര്‍ രാജിവച്ചു

dot image

മംഗളൂരു: തീരദേശ മേഖലയിലെ വര്‍ഗീയത അടിച്ചമര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ഉള്ളാള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീര്‍ രാജിവച്ചു. രണ്ട് വര്‍ഷമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലുണ്ടെങ്കിലും വര്‍ഗീയവാദികളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീര്‍ രാജിവെച്ച ശേഷം പ്രതികരിച്ചു.

ബണ്ട്വാള്‍ താലൂക്കിലെ കോല്‍ത്തമജലുവില്‍ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് തീരദേശ കര്‍ണാടകയില്‍ ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ തുടരുകയാണെന്ന് ഷമീര്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ അവഗണനയുടെയും അലസതയുടെയും ഫലമാണ് ഇത്തരം സംഭവങ്ങളെന്നും തീരദേശ മേഖലയില്‍ സമാധാനവും ക്രമസമാധാനവും നില നിര്‍ത്തുന്നതില്‍ ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര പരാജയപ്പെട്ടെന്നും മുഹമ്മദ് ഷമീര്‍ തുറന്നടിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിലെ പോരായ്മകളാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്ത് വരുന്നതെന്നും ഷമീര്‍ പറഞ്ഞു.പൊലീസ് വകുപ്പിനെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കാത്തതില്‍ ജനങ്ങള്‍ കൂടുതല്‍ ആശങ്കാകുലരാണെന്നും ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമായെന്നും മുഹമ്മദ് ഷമീര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

content highlights: Youth Congress Ullal unit general secretary Muhammad Shamir resigns

dot image
To advertise here,contact us
dot image