ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം; മുൻഭാഗം തകർന്നു; നെഞ്ചിടിപ്പിന് ഒടുവിൽ ലാൻഡിംഗ്

ഇൻഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയിൽപ്പെട്ടത്

dot image

ഡല്‍ഹി: ഡല്‍ഹിയില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുണ്ടായി.

എന്നാല്‍ വിമാനം സുരക്ഷിതമായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. യാത്രക്കാരും ക്രൂവും സുരക്ഷിതരെന്ന് ഇന്‍ഡിഗോ അറിയിച്ചു.ഇൻഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയിൽപ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

content highlights: IndiGo plane reels in mid-air turbulence; front part collapses

dot image
To advertise here,contact us
dot image