ചായ കുടിക്കാനുളള പണം മാറ്റിവെച്ച് ലോട്ടറിയെടുത്തു; യുവാക്കള്‍ക്ക് അടിച്ചത് 2.32 കോടി രൂപ

അടുത്ത മാസം വിവാഹിതനാവുന്ന ആനന്ദ് പെരുമാള്‍ സ്വാമിക്ക് ഇതൊരു വിവാഹസമ്മാനം കൂടിയാണ്

dot image

ദുബായ്: ചായ കുടിക്കാനുളള പണം മാറ്റിവെച്ച് തമിഴ്‌നാട് സ്വദേശികളായ യുവാക്കള്‍ എടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചു. യുഎഇ ലോട്ടറിയാണ് 12 അംഗ ഇന്ത്യന്‍ സംഘത്തെ തേടിയെത്തിയത്. ചായ കുടിക്കാനുളള പണം സൂക്ഷിച്ചുവെച്ച് തമിഴ്‌നാട് ശിവകാശി സ്വദേശി ആനന്ദ് പെരുമാള്‍ സ്വാമിയും സംഘവുമെടുത്ത ലോട്ടറിക്കാണ് സമ്മാനമടിച്ചത്. യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ യുവാവിനും കൂട്ടുകാര്‍ക്കും 10 ലക്ഷം ദിര്‍ഹമാണ് (2.32 കോടി) ലഭിച്ചത്.

ഒരു മാസത്തില്‍ ചായ കുടിക്കാന്‍ ചിലവാകുന്ന 16 ദിര്‍ഹം മാറ്റിവെച്ചാണ് ആനന്ദും കൂട്ടുകാരും സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടായിരുന്നത്. 50 ദിര്‍ഹം വിലയുളള രണ്ട് ടിക്കറ്റുകള്‍ വീതമാണ് ഇവര്‍ എടുത്തിരുന്നത്. അവസാനം ഭാഗ്യം അവരെ തേടിയെത്തുകയായിരുന്നു. അടുത്ത മാസം വിവാഹിതനവുന്ന ആനന്ദ് പെരുമാള്‍ സ്വാമിക്ക് ഇതൊരു വിവാഹസമ്മാനം കൂടിയാണ്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് ആനന്ദ്.

Content Highlights: indian youths win 2.34 crore in uae lottery with money saved from tea expense

dot image
To advertise here,contact us
dot image