ഇന്ത്യ-പാക് സംഘര്‍ഷം; ലോകരാജ്യങ്ങളുമായി സംസാരിച്ച് ഇന്ത്യ; വിവരങ്ങള്‍ പങ്കുവെച്ച് വിദേശകാര്യ മന്ത്രി

അമേരിക്ക, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഡോ.ജയശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്

dot image

ന്യൂദല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുമായി സംസാരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അമേരിക്ക, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഡോ.ജയശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യ അളന്നുമുറിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനം ഉണ്ടായാല്‍ അതിനനുസരിച്ച് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഈ രാജ്യങ്ങളുടെ പ്രതിനിധികളെ അറിയിച്ചതായി ജയശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പറഞ്ഞു.

പഹല്‍ഗാം തീവ്രവാദ ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്ഥാന്റെ ആക്രമണം എന്നിവയുമായി ബന്ധപ്പെട്ടാണ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടന്നതെന്നാണ് സൂചനകള്‍.

അതേസമയം, മെയ് എട്ടിന് രാത്രി 9 മണിയോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ആക്രമണം നടത്തിയത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് പാകിസ്ഥാന്റെ ആക്രമണം നടന്നത്. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായും, ജമ്മുവില്‍ കരമാര്‍ഗവും ആക്രമണം നടന്നു. ഇതിനെ ശക്തമായി പ്രതിരോധിച്ച ഇന്ത്യ ഡ്രോണുകളും വിമാനങ്ങളും തകര്‍ത്തു. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് ആക്രമണത്തില്‍ ഇന്ത്യയില്‍ എവിടെയും അത്യാഹിതങ്ങളോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. നിലവില്‍ ഇന്ത്യ പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Indian Foreign Minister Dr. S Jaishankar about talking with other countries on recent India-pak tensions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us