പിറന്നാൾ ദിനത്തിലെ മധുരമൂറും കൂടിക്കാഴ്ച; ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാർ

ഒരു വർഷത്തിന് ശേഷമാണ് അജിത് പവാറും ശരദ് പവാറും തമ്മിൽ കാണുന്നത്

പിറന്നാൾ ദിനത്തിലെ മധുരമൂറും കൂടിക്കാഴ്ച; ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാർ
dot image

ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ ശരദ് പവാറിനെ സന്ദർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ‌. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഇരുവരും പരസ്യമായി കണ്ട് മുട്ടുന്നത് ആദ്യമായാണ്. പിറന്നാൾ ദിനത്തിൽ ഭാ​ര്യ സുനേത്ര പവാർ എംപിയ്‌ക്കൊപ്പം ശരദ് പവാറിൻ്റെ ഡൽഹിയിലെ വസതിയിലേയ്ക്കായിരുന്നു അജിത് പവാർ എത്തിയത്.

എൻസിപി അജിത് പവാർ വിഭാ​ഗം നേതാക്കളായ രാജ്യസഭാ എം പി പ്രഭുൽ പട്ടേൽ ലോക്സഭാ എംപി സുനിൽ താക്കറെ, മുതിർന്ന എൻസിപി നേതാവ് ച​ഗ്ഗൻ ഭുജ്ബെൽ എന്നിവരും അജിത് പവാറിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാർ വിഭാ​ഗം എൻസിപി ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യത്തെ അജിത് പവാർ വിഭാ​ഗം എൻസിപിയും പങ്കാളികളായ മഹായുതി സഖ്യം പരാജയപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാർ വിഭാ​ഗത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശരദ് പവാർ അജിത് പവാർ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. നേരത്തെ ശരദ് പവാറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള എക്സ് പോസ്റ്റും അജിത് പവാർ പങ്കുവെച്ചിരുന്നു. 'ശരദ് പവാർ സാഹിബിന് പിറന്നാൾ ദിനത്തിൽ ആശംസകൾ. ആയുരോ​ഗ്യ സൗഖ്യങ്ങൾ നേരുന്നു' എന്നായിരുന്നു മറാത്തിയിലുള്ള പോസ്റ്റിലൂടെ അജിത് പവാർ ആശംസിച്ചത്.

ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് അജിത് പവാറും ശരദ് പവാറും തമ്മിൽ കാണുന്നത്. 2023 ജൂലൈയിൽ എൻസിപി പിളർത്തി ബിജെപിക്കൊപ്പം സഖ്യത്തിലായതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ വർഷം ശരദ് പവാറിൻ്റെ കുടുംബവീട്ടിൽ നടന്ന പരമ്പരാ​ഗത ദീപാവലി ആഘോഷത്തിലും അജിത് പവാർ പങ്കെടുത്തിരുന്നില്ല. എന്നാൽ ഡെങ്കു ബാധിതനായതിനാലാണ് അജിത് പവാർ ദീപാലവി ആഘോഷത്തിൽ പങ്കെടുക്കാത്തതെന്നായിരുന്നു ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലൈ അന്ന് വിശദീകരിച്ചത്.

Content Highlights: Sharad Pawar’s birthday, Ajit Pawar and his family pay his uncle a visit at his Delhi residence

dot image
To advertise here,contact us
dot image