'കർഷകന്റെ മരണം വഖഫ് ബോർഡ് ഭൂമി കൈക്കലാക്കിയതിന് പിന്നാലെ'; വ്യാജപ്രചാരണത്തിൽ ബിജെപി എംപിക്കെതിരെ കേസ്

പോസ്റ്റ് പ്രചരിപ്പിച്ചതിന് രണ്ട് കന്നഡ മാധ്യമങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

'കർഷകന്റെ മരണം വഖഫ് ബോർഡ് ഭൂമി കൈക്കലാക്കിയതിന് പിന്നാലെ'; വ്യാജപ്രചാരണത്തിൽ ബിജെപി എംപിക്കെതിരെ കേസ്
dot image

ബെം​ഗളൂരു: കർഷകന്റെ മരണം വഖഫ് ബോർഡ് ഭൂമി കൈക്കലാക്കിയതിന് പിന്നാലെയാണെന്ന വ്യാജപ്രചാരണത്തിൽ ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വ്യാജ പ്രചാരണം. പോസ്റ്റ് പ്രചരിപ്പിച്ചതിന് രണ്ട് കന്നഡ മാധ്യമങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കർണാടകയിലെ ഹാവേരി നിവാസിയായ രുദ്രപ്പ ഛന്നപ്പ ബലികൈ അടുത്തിടെ ജീവനൊടുക്കിയിരുന്നു. വഖഫ് ബോർഡ് രുദ്രപ്പയുടെ ഭൂമി കൈക്കലാക്കിയിരുന്നുവെന്നും മുഖ്യമന്ത്രിയും, മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാനും ചേർന്ന് സംസ്ഥാനത്തെ കർഷകർക്ക് വിനാശകരമായ സാഹ​ചര്യങ്ങൾ വിതച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read:

എന്നാൽ കർഷകൻ ആത്മഹത്യ ചെയ്തത് കടവും കൃഷി നാശവും മൂലമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് വ്യാജ പ്രചാരണത്തിന് പൊലീസ് തേജസ്വി സൂര്യക്കെതിരെ കേസെടുത്തത്. കന്നഡ ദുനിയ ഇ പേപ്പർ, കന്ന‍ഡ ന്യൂസ് ഇ പേപ്പർ എന്നീ മാധ്യമങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആധികാരികത പരിശോധിക്കാതെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്..

Content Highlight: Case against BJP MP Tejasvi Surya over false Waqf land suicide claim

dot image
To advertise here,contact us
dot image