

ടി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെന്റ് ചരിത്രത്തിൽ ഇതുവരെ ഒരു ടീമും കിരീടം നിലനിർത്തിയിട്ടില്ല എന്ന ചരിത്രം തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫെബ്രുവരി ഏഴിന് യു എസ് എ യുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അതേ സമയം ഇന്ത്യൻ ടീമിൽ മാത്രമല്ല, നിരവധി വിദേശ ടീമുകളിലും ഇന്ത്യക്കാരുടെ നീണ്ട നിരായുണ്ട്. 40 ഇന്ത്യൻ വംശജരാണ് ഇത്തവണ മറ്റ് രാജ്യങ്ങൾക്കായി കളിക്കുന്നുണ്ട്. ഇതിൽ 34 പേരും കാനഡ, അമേരിക്ക, ഒമാൻ, യുഎഇ എന്നീ നാല് ടീമുകളിലായാണ് അണിനിരക്കുന്നത്. ഇവരില്‍ ഒരു മലയാളി താരവുമുണ്ട്.
കാനഡയാണ് ലോകകപ്പില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യൻ താരങ്ങളുള്ള ടീം.കാനഡയുടെ ലോകകപ്പ് സ്ക്വാഡിൽ 11 ഇന്ത്യൻ വംശജരുണ്ട്. ടീമിന്‍റെ നായകനായ ദിൽപ്രീത് ബജ്‌വ പഞ്ചാബ് ക്രിക്കറ്റ് ടീമിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് കാനഡയിലേക്ക് കുടിയേറിയത്.
കാനഡ കഴിഞ്ഞാല്‍ അമേരിക്കയാണ് ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ മറ്റൊരു ടീം. 9 ഇന്ത്യൻ വംശജരാണ് അമേരിക്കന്‍ ടീമിലുള്ളത്. ഗൾഫ് മേഖലയില്‍ നിന്ന് ലോകകപ്പ് കളിക്കാനെതുന്ന ഒമാനാണ് ഇന്ത്യൻ താരങ്ങളെക്കൊണ്ട് സമ്പന്നമായ മറ്റൊരു ടീം. 7 ഇന്ത്യൻ വംശജരാണ് ഒമാന്‍ ടീമിലുള്ളത്.
ഒമാനെപ്പോലെ തന്നെ ഗള്‍ഫ് മേഖലയില്‍ നിന്ന് ലോകകപ്പ് കളിക്കാനെത്തുന്ന യുഎഇ ടീമിലും ഇന്ത്യൻ താരങ്ങളാണ് കരുത്ത്. ഏഴ് ഇന്ത്യൻ വംശജരാണ് യുഎഇ ടീമിലുള്ളത്. മലയാളി താരം അലിഷാൻ ഷറഫു ആണ് യഎഇ ടീമിന്‍റെ ഓപ്പണര്‍. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്‍റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനാണ് ഷറഫു.
Content Highlights-40 indian origin including malayali set for t20 world cup