ബലാത്സംഗം, കവർച്ച തുടങ്ങി നിരവധി ക്രിമിനൽകേസുകളില് പ്രതി; ഏറ്റുമുട്ടലില് കൊല്ലപ്പെട്ടെന്ന് പൊലീസ്

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടുപോകുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്ത

ബലാത്സംഗം, കവർച്ച തുടങ്ങി നിരവധി ക്രിമിനൽകേസുകളില് പ്രതി; ഏറ്റുമുട്ടലില് കൊല്ലപ്പെട്ടെന്ന് പൊലീസ്
dot image

ലഖ്നൗ: വയോധികയെ ബലാത്സംഗം ചെയ്തതുൾപ്പടെ നിരവധി കേസുകളിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഉത്തർപ്രദേശിലെ മഥുരയിൽവെച്ച് പ്രതിയായ ഉത്തം എന്ന മനോജ് കുമാർ (29) ആണ് കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടുപോകുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തത്.

വെള്ളിയാഴ്ച രാവിലെ മനോജിനെ എക്സറേ എടുക്കുവാൻ കൊണ്ടുപോയ സമയത്ത് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് മഥുര സീനിയർ പൊലീസ് സൂപ്രണ്ട് ഷൈലേഷ് പാണ്ഡ്യ പറഞ്ഞു. സ്വയം പ്രതിരോധത്തിനായി പൊലീസ് ഉതിര്ത്ത വെടിയില് പരുക്കുകളേറ്റ പ്രതി മരിക്കുകയായിരുന്നുവെന്ന് മഥുര എസ്എസ്പി ഷൈലേഷ് കുമാര് പറഞ്ഞു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച യമുന എക്സ്പ്രസ് വേയിലെ ജഗദീഷ്പൂർ അണ്ടർപാസിൽ വെച്ചാണ് പൊലീസ് മനോജിനെ പിടികൂടുന്നത്. പൊലീസിനെ കണ്ടയുടനെ ഇയാള് വെടിയുയര്ത്തു. ഏറ്റുമുട്ടലില് പരിക്കുകളേറ്റ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ ഇയാള് രക്ഷപ്പെട്ടു പോയത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഛാട്ടയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡിജിപി പറഞ്ഞു.

തോക്കിൻ മുനയിൽ നിർത്തി സ്ത്രീയെ പീഡിപ്പിച്ച കേസിൽ 2015 -ൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മെയ് 26ന് വീട്ടിലേക്ക് പോകുകയായിരുന്ന 65കാരിയെ ബലാത്സംഗം ചെയ്ത കേസിലെയും പ്രതിയാണ് മനോജ്. പ്രതി ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് അതിക്രമം നടത്തിയത്. അവരുടെ ആഭരണങ്ങളും മനോജ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

dot image
To advertise here,contact us
dot image