മനുഷ്യര്‍ ചുംബിക്കാന്‍ തുടങ്ങിയതെപ്പോഴെന്ന് അറിയാമോ?

എന്നു മുതലാണ് മനുഷ്യന്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ചുംബനം അല്ലെങ്കില്‍ ഉമ്മ നല്‍കി തുടങ്ങിയതെന്ന് അറിയാമോ?

മനുഷ്യര്‍ ചുംബിക്കാന്‍ തുടങ്ങിയതെപ്പോഴെന്ന് അറിയാമോ?
dot image

മനുഷ്യര്‍ ചുംബിക്കാന്‍ തുടങ്ങിയതെപ്പോഴെന്ന് അറിയുമോ?ചുംബനം എന്ന കേള്‍ക്കുമ്പോഴേ ചിലപ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ടാകും. എന്നാല്‍ സ്‌നേഹം നിറഞ്ഞ ഒരു ചുംബനം നല്‍കുമ്പോഴും ലഭിക്കുമ്പോഴും നമ്മുടെ പ്രിയപ്പെട്ടവരോടുള്ള മാനസികമായ അടുപ്പം അത്രയേറെ കൂടുകയാണ് ചെയ്യുന്നതല്ലേ?അച്ഛനമ്മമാരുടെ സ്‌നേഹചുംബനം നല്‍കുന്ന ഒരു സുരക്ഷിതത്വവും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. പങ്കാളിയില്‍ നിന്നു ലഭിക്കുന്നതാകട്ടെ, സഹോദരങ്ങള്‍, കുഞ്ഞുങ്ങള്‍ ഇവരില്‍ നിന്നെല്ലാം നമുക്ക് ലഭിക്കുന്ന ചുംബനങ്ങള്‍ക്ക് ഓരോ ഭാവങ്ങളാണ്. സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമല്ല.

എന്നു മുതലാണ് മനുഷ്യന്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ചുംബനം അല്ലെങ്കില്‍ ഉമ്മ നല്‍കി തുടങ്ങിയതെന്ന് അറിയാമോ? നൂറ്റാണ്ടുകളായി ചരിത്രകാരന്മാര്‍ വിശ്വസിച്ചിരുന്നത് മനുഷ്യര്‍ ചുംബനത്തെ കുറിച്ച് മനസിലാക്കിയിട്ട് വളരെ കുറച്ച് വർഷങ്ങളെ ആയിട്ടുള്ളുവെന്നാണ്. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ പല പുതിയ അറിവുകളും പകര്‍ന്നു നല്‍കുന്നതാണ്. അതിപുരാതനമായ എഴുത്തുകുത്തുകളില്‍ ഇതിന്റെ തെളിവുകള്‍ ലഭിച്ചിരിക്കുകയാണത്രേ. മനുഷ്യര്‍ക്ക് പെട്ടെന്ന് മനസിലാക്കിയെടുക്കാന്‍ കഴിയാത്ത ലിപികളിലെഴുതിയിരുന്ന എഴുത്തുകുത്തുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

Kisses
Kissing

ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്, ചുംബനത്തെ കുറിച്ചുള്ള ആദ്യത്തെ ശേഖരിക്കപ്പെട്ട തെളിവുകള്‍ നാലായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ മുമ്പ് മിഡില്‍ ഈസ്റ്റിലാണെന്നാണ്. ഇവ ലോകവ്യാപകമായി ഗവേഷകര്‍ കരുതിയിരുന്ന സമയത്തേക്കാള്‍ ആയിരത്തോളം വര്‍ഷങ്ങള്‍ക്കും മുമ്പാണെന്നാണ് ഇപ്പോള്‍ മനസിലായിരിക്കുന്നത്. ഏതാണ്ട് 2500 BCയിലുള്ള മെസോപ്പൊട്ടാമിയന്‍ എഴുത്തുകളിലാണ് ഇത് കണ്ടെത്തിയത്. അന്നത്തെ കാലത്ത് സ്‌നേഹവും അടുപ്പവും കാണിക്കാനായി സാധാരണയായി പ്രകടിപ്പിച്ചിരുന്ന ഭാവം ചുംബനം തന്നെയായിരുന്നുവെന്ന് ഈ എഴുത്തുകള്‍ സൂചിപ്പിക്കുന്നു. ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഗവേഷകര്‍ മുന്‍ കാലത്തുള്ള പല രേഖകളിലും രാഷ്ട്രീയം, ചികിത്സ കാര്യങ്ങള്‍ എന്നിവയെ കുറിച്ചറിയാനായി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കുറിപ്പുകളിലൂടെ അല്ലെങ്കില്‍ എഴുത്തുകളിലൂടെ ബന്ധങ്ങളെയും അടുപ്പങ്ങളെയും കുറിച്ച് മനസിലാക്കാന്‍ കഴിയുമെന്ന് അവര്‍ കരുതിയിരുന്നില്ലത്രേ.

പ്രണയാര്‍ദ്രമായ ചുംബനങ്ങളുടെ ഉറവിടം ഇന്ത്യയാണെന്നാണ് മുന്‍കാല സിദ്ധാന്തങ്ങള്‍ പറഞ്ഞിരുന്നത്. അതായത് ഏകദേശം 1500 BCയില്‍ ഇന്ന് ഇന്ത്യയെന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ചുംബനം ഉത്ഭിച്ചതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ തെളിവുകള്‍ ഈ വിശ്വാസം തെറ്റാണെന്ന് പറയുകയാണ്. ഇത്രയും നാള്‍ വിശ്വസിച്ചിരുന്നതിനെക്കാള്‍ പല വര്‍ഷങ്ങള്‍ മുന്നേ പല തരം സംസ്‌കാരങ്ങളുടെ ഭാഗമായി ചുംബനം നിലനിന്നിരുന്നുവെന്നാണ് മനസിലാക്കേണ്ടത്.

പുരാതനമായ മെസോപൊട്ടാമിയന്‍ രേഖകള്‍ പ്രകാരം ദമ്പതിമാര്‍ അവരുടെ പ്രണയം പ്രകടിപ്പിക്കാന്‍ ചുംബനമാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല ആ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത് വികാരങ്ങള്‍ തുറന്നുപ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ്.

Kisses
Kisses

ലോകമെമ്പാടുമായി എല്ലാ വിഭാഗങ്ങളിലും റൊമാന്റിക് - സെക്ഷ്വല്‍ ചുംബനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നത്. മാത്രമല്ല ഇത്തരം ചുംബനങ്ങള്‍ മൂലം അസുഖങ്ങള്‍ പകര്‍ന്നിരുന്നുവെന്ന കാര്യങ്ങളിലേക്കും ശാസ്ത്രജ്ഞര്‍മാര്‍ വിരല്‍ ചൂണ്ടുന്നുണ്ട്. പണ്ടുണ്ടായ പല രോഗങ്ങളും പകരാന്‍ ഒരു കാരണവും ഈ രീതിയായിരിക്കാമെന്നാണ് അനുമാനം. ചുംബനം എന്ന് പറയുന്നത് വളരെ വൈകിയുണ്ടായ സാമൂഹികമായ ഒരു രീതിയല്ലെന്നും അതിനും ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ മനുഷ്യര്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഈ രീതിയാണ് ഉപയോഗിച്ചിരുന്നെന്ന് വ്യക്തമായിരിക്കുകയാണ് പുതിയ കണ്ടെത്തിലിലൂടെ.
Content Highlights: Researches found About the origin of Kisses

dot image
To advertise here,contact us
dot image