മെൽബണിൽ രണ്ടാം ദിനം തന്നെ കളി തീർന്നു; ആഷസ് നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസ ജയം

മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം.

മെൽബണിൽ രണ്ടാം ദിനം തന്നെ കളി തീർന്നു; ആഷസ് നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസ ജയം
dot image

മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. നാല് വിക്കറ്റിന്റെ ജയമാണ് സന്ദർശകർ നേടിയത്. ആദ്യ ദിനം ഇരു ടീമുകളുടെയും പത്ത് വിക്കറ്റുകൾ വീണ മത്സരത്തിൽ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ 132 റൺസിന് ഓൾ ഔട്ടായിരുന്നു. 42 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഓസീസിന് ആകെ 174 റൺസിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് അത് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെതൽ (40 ), സാക്ക് ക്രൗളി (37 ), ബെൻ ഡക്കറ്റ് (34 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ടാം ഇന്നിങ്സിൽ ഓസീസ് നിരയിൽ ട്രാവിസ് ഹെഡ് (46 ), സ്റ്റീവ് സ്മിത്ത് (24 ) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ബ്രെയ്‌ഡൻ കാർസ് നാല് വിക്കറ്റും ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റും നേടി.

ആദ്യദിനത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വെറും 152 റണ്‍സിന് ഓൾഔട്ടായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി പേസര്‍ ജോഷ് ടംഗ് അഞ്ച് വിക്കറ്റുകളുമായി തിളങ്ങി. ഓസ്ട്രേലിയയ്ക്ക് വേണ്ടി 35 റണ്‍സുമായി മൈക്കല്‍ നസ്സര്‍, 29 റണ്‍സുമായി ഉസ്മാന്‍ ഖവാജ എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട‌യെ 110 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇംഗ്ലണ്ട് മറുപടി പറഞ്ഞത്. ഇതോടെ ഒന്നാം ഇന്നിങ്സില്‍ 42 റണ്‍സിന്റെ ലീഡും ഓസീസ് സ്വന്തമാക്കി. 34 പന്തില്‍ 41 റണ്‍സുമായി ഹാരി ബ്രൂക്കും 35 പന്തില്‍ 28 റണ്‍സുമായി ഗസ് അറ്റ്കിന്‍സനും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മൈക്കല്‍ നെസ്സര്‍ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീതവും സ്വന്തമാക്കി.

ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ഈ മത്സരം ജയിച്ചതോടെ പരമ്പര 3 -1 എന്ന നിലയിലായി. ജനുവരി നാല് മുതലാണ് അവസാനത്തെ ടെസ്റ്റ് മത്സരം.

Content Highlights: england beat australia in melbourne test; ashes 4th test

dot image
To advertise here,contact us
dot image