

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ റാങ്കിങ് പുറത്ത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ആഷസ് ടെസ്റ്റിന് ശേഷമുള്ള ടേബിൾ നിലയാണ് ഐ സി സി പുറത്തുവിട്ടത്.
2025 -27 സർക്കിളിലെ പട്ടികയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ആറും ജയിച്ച് 72 പോയിന്റുള്ള ഓസീസ് തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിനോടേറ്റ ആദ്യ തോൽവി പക്ഷെ പോയിന്റ് ശതമാനം 100 ൽ നിന്ന് 85.71 ആക്കി കുറച്ചു.
മൂന്ന് മത്സരം മാത്രം കളിച്ച് രണ്ട് ജയവും ഒരു സമനിലയുമായി 28 പോയിന്റും 77. 78 പോയിന്റ് ശതമാനവുമുള്ള ന്യൂസിലാൻഡ് രണ്ടാമതാണ്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി 36 പോയിന്റും 75 ശതമാനവുമുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതും 66.67 ശതമാനമുള്ള ശ്രീലങ്ക നാലാമതും 50 ശതമാനമുള്ള പാകിസ്താൻ അഞ്ചാമതും നിൽക്കുന്നു.
ഒമ്പത് മത്സരങ്ങൾ കളിച്ച് നാല് ജയം, നാല് തോൽവി, ഒരു സമനില എന്നിങ്ങനെയായി 52 പോയിന്റും 48 പോയിന്റ് ശതമാനവുമുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തണമെങ്കിൽ ഇനിയുള്ള മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്.
Content Highlights: world test championship ranking; india position, other team ranking