'ആർഎസ്എസിന്റെ താഴേത്തട്ടിൽ പ്രവർത്തിച്ചയാളാണ് ഇപ്പോൾ പ്രധാനമന്ത്രി;സംഘടന സംവിധാനത്തെ പുകഴ്ത്തി ദിഗ് വിജയ് സിങ്

കോണ്‍ഗ്രസ്സിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ഒരാഴ്ച പിന്നിടുമ്പോഴാണിത്

'ആർഎസ്എസിന്റെ താഴേത്തട്ടിൽ പ്രവർത്തിച്ചയാളാണ് ഇപ്പോൾ പ്രധാനമന്ത്രി;സംഘടന സംവിധാനത്തെ പുകഴ്ത്തി ദിഗ് വിജയ് സിങ്
dot image

ന്യൂഡല്‍ഹി: പുതിയ വിവാദത്തിന് തിരികൊളുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്. തരൂരിന് പിന്നാലെ ആര്‍എസ്എസിനെ പുകഴ്ത്തിക്കൊണ്ടാണ് ദിഗ് വിജയ് സിങ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ഒരാഴ്ച പിന്നിടുമ്പോഴാണിത്.

ആര്‍എസ്എസിന്റെ ശക്തി പ്രകടമാണെന്നായിരുന്നു എക്‌സിലൂടെയുള്ള പരാമര്‍ശം. ആര്‍എസ്എസിന്റെ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

നരേന്ദ്ര മോദി, എല്‍ കെ അധ്വാനി എന്നിവര്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് പോസ്റ്റ്. അദ്വാനിയുടെ അടുത്ത് മോദി നിലത്ത് ഇരിക്കുന്നതായി കാണാം. ഒരിക്കല്‍ നിലത്തിരുന്നിരുന്ന, താഴെത്തട്ടിലുള്ള പ്രവര്‍ത്തകന് എങ്ങനെ വളര്‍ന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാന്‍ കഴിയുമെന്നതിന്റെ ഉദാഹരണം കാണിച്ചുകൊണ്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതാവ് പോസ്റ്റ്.

ഇതാണ് സംഘടനയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോദിയുടെ ഉയര്‍ച്ചയെ രേഖപ്പെടുത്തുന്നതാണ് ചിത്രം1996 ല്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഉള്ളതാണ്.

ചിത്രം വിവാദമായതോടെ വിശദീകരണവുമായി ദിഗ് വിജയ് സിങ് രംഗത്തെത്തി. താന്‍ ആര്‍എസ്എസ് സംഘടന സംവിധാനത്തെയാണ് പുകഴ്ത്തിയത്. പക്ഷെ താന്‍ ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നത് തുടരുമെന്നാണ് വിശദീകരണം.

Content Highlights: digvijay singh praised the BJP

dot image
To advertise here,contact us
dot image