മദ്യപിച്ച് അമിതവേ​ഗത്തിൽ വാഹനമോടിച്ച് അപകടം; പ്രവാസിയെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

യുഎഇയുടെ പരിഷ്‌കരിച്ച ഗതാഗത നിയമപ്രകാരം ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് വലിയ തുക പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക

മദ്യപിച്ച് അമിതവേ​ഗത്തിൽ വാഹനമോടിച്ച് അപകടം; പ്രവാസിയെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
dot image

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയെ അറസറ്റ് ചെയ്ത് ദുബായ് പൊലീസ്. സിഗ്‌നല്‍ ലംഘിച്ച് പാഞ്ഞെത്തിയ പ്രതിയുടെ വാഹനം മറ്റൊരു കാറിലിടിക്കുകയും അതിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മദ്യപിച്ചു വാഹനമോടിക്കല്‍, സിഗ്‌നല്‍ ലംഘനം, മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.

യുഎഇയുടെ പരിഷ്‌കരിച്ച ഗതാഗത നിയമപ്രകാരം ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് വലിയ തുക പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക. രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ഇതിന് പുറമെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും.

Content Highlights: Dubai Police arrest expatriate for speeding and causing an accident while drunk

dot image
To advertise here,contact us
dot image