ഹജ്ജിന് അപേക്ഷ സമര്പ്പിച്ചവരില് നിന്നും അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന്

തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങള് ഇന്ന് വൈകിട്ടോടെ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില് ലഭ്യമാകും

dot image

ന്യൂഡൽഹി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമര്പ്പിച്ചവരില് നിന്നും അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. 11 മണി മുതല് ന്യൂഡല്ഹിയില് വെച്ചാണ് നറുക്കെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങള് ഇന്ന് വൈകിട്ടോടെ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില് ലഭ്യമാകും. അപേക്ഷ സമര്പ്പിച്ചവര്ക്ക് അവരുടെ കവര് നമ്പർ ഉപയോഗിച്ച് നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള് പരിശോധിക്കാവുന്നതാണ്.

അതേസമയം കരിപ്പൂർ വിമാനത്താവളം വഴിയുളള ഹജ്ജ് വിമാന നിരക്ക് വർധനവിൽ വിമർശനം ഉയർന്നിട്ടുണ്ട്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ ഹാജിമാർ ഹജ്ജിന് പോകുന്ന വിമാനത്താവളത്തിൽ നിന്നുളള നിരക്ക് വർധന ഗൗരവമായെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നയപ്രഖ്യാപനത്തില് നന്ദിപ്രമേയ ചര്ച്ച; ഗവര്ണറെ സഭയില് വിമര്ശിക്കാന് സര്ക്കാര്

ഹജ്ജ് തീർത്ഥാടകരോട് എയർ ഇന്ത്യ കാണിക്കുന്ന നിഷേധ നിലപാടിനെതിരെ ജനം പ്രതികരിക്കുമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പ്രതികരിച്ചു. തീർത്ഥാടകരെ കൊളളയടിക്കുന്ന എയർ ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുളളു. സൗദി എയർലൈൻസിന് കുറഞ്ഞ നിരക്കിൽ തീർത്ഥാടകരെ കൊണ്ടുവരാമെങ്കിൽ രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിക്ക് എന്താണ് തടസമെന്നും മന്ത്രി ചോദിച്ചു.

dot image
To advertise here,contact us
dot image