
തൊടുപുഴ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കല്ലും പാറപ്പൊടിയുമായി എത്തുന്ന ലോറികൾ തടഞ്ഞ് നിർത്തി കമ്പം അടിവാരത്ത് ഗുണ്ടാ പിരിവ്. ലോറി ഒന്നിന് 3000 രൂപ മുതൽ 5000 രൂപ വരെയാണ് ബൈക്കിലെത്തുന്ന സംഘം ആവശ്യപ്പെടുന്നത്. ഗുണ്ടാപിരിവിനും ഭീഷണിക്കും പൊലീസും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുന്നതായി ലോറി ഉടമകൾ ആരോപിക്കുന്നു. ഗുണ്ടാപിരിവിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. തമിഴ്നാട്ടിലേക്ക് ലോഡ് എടുക്കാൻ പോകുന്നത് ഭയത്തോടെയാണെന്നും തൊഴിലാളികൾ പറഞ്ഞു.
Content Highlights: gangster's attack at kambam