‘പോൺസി’ നിക്ഷേപത്തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ഇഡി സമൻസ്; ചോദ്യം ചെയ്യും

പ്രണവ് ജുവലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്

dot image

ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. പ്രണവ് ജുവലേഴ്സിന്റെ 100 കോടി രൂപയുടെ ‘പോൺസി’ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പ്രണവ് ജുവലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്.

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പിന്റെ ശാഖകളിൽ ഇ ഡി ഈ മാസം 20ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. റിട്ടേണുകൾ യാഥാർത്ഥ്യമായില്ലെന്ന് മാത്രമല്ല, നിക്ഷേപിച്ച തുകയും നിക്ഷേപകർക്ക് തിരികെ നൽകിയിട്ടില്ലെന്നാണ് ഇ ഡിയുടെ പ്രസ്താവന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us