
ബന്ദിപൂര്‍: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ നായാട്ടുകാരും വനംവകുപ്പും തമ്മില്‍ ഏറ്റുമുട്ടല്‍ വെടിവെപ്പ്. വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരാള്‍ കൊല്ലപ്പെട്ടു. മാനിറച്ചി കടത്താന്‍ ശ്രമിച്ച സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളയുകയായിരുന്നു.
നായാട്ടുസംഘത്തില്‍ ഉള്‍പ്പെടെ ഭീമനബീട് സ്വദേശി മനു( 27) ആണ് കൊല്ലപ്പെട്ടത്. മനുവിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്ന് മാനിറച്ചിയും തോക്കും കണ്ടെത്തി.
10 അംഗ സംഘമാണ് നായാട്ടിനിറങ്ങിയത്. ഇതില്‍ ഒരാള്‍ വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.