സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്

തോക്ക് കുട്ടിയുടെ മുത്തച്ഛൻ്റേതാണെന്നാണ് വിവരം. മുത്തച്ഛനും അച്ഛനും ജീവിച്ചിരിപ്പില്ല. ഉത്തരേന്ത്യയിലും മറ്റും നിർമിച്ചിരുന്ന പിച്ചളപ്പിടിയുള്ള നാടൻ റിവോൾവറാണിത്

സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്
Palakkad School
dot image

പാലക്കാട്: ക്ലാസ് മുറിയിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ അടുത്ത മാസം അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിക്കാനാണ് ഉത്തരവ്. സഹപാഠിയുടെ ശരീരത്തിൽ പതിച്ച വെടിയുണ്ട തൃത്താല പൊലീസ് ഫൊറൻസിക് പരിശോധനക്ക് അയക്കും.

ലൈസൻസ് ഇല്ലാത്ത നാടൻ കൈത്തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ആംസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ഈ കേസിൽ രണ്ടുമുതൽ അഞ്ചുവർഷംവരെ തടവും പിഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ അന്വേഷണം നടത്തിയശേഷമേ നടപടിയുണ്ടാവൂയെന്ന് തൃത്താല സബ് ഇൻസ്‌പെക്ടർ എം.എസ്. സത്യജിത്ത് അറിയിച്ചു. തോക്കുകൊണ്ടുവന്ന കുട്ടിയുടെ വീട്ടുകാരുടെയും അധ്യാപകരുടെയും മൊഴി എടുത്തിയിട്ടുണ്ട്.

തോക്ക് കുട്ടിയുടെ മുത്തച്ഛൻ്റേതാണെന്നാണ് വിവരം. മുത്തച്ഛനും അച്ഛനും ജീവിച്ചിരിപ്പില്ല. ഉത്തരേന്ത്യയിലും മറ്റും നിർമിച്ചിരുന്ന പിച്ചളപ്പിടിയുള്ള നാടൻ റിവോൾവറാണിത്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇതെങ്ങനെ കുട്ടിക്ക് ലഭിച്ചു എന്ന് വ്യക്തമാവൂ. വെടിയുണ്ടകൾ പഴയതായിരുന്നതെങ്കിലും തോക്ക് പ്രവർത്തനസജ്ജമായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. ചൊവ്വാഴ്ചരാത്രി സ്‌കൂളിലെത്തിയ ഫൊറൻസിക് വിഭാഗം ക്ലാസ് മുറിയിലെ സാംപിളുകൾ ശേഖരിച്ചു. ഇവ ലാബിൽ പരിശോധിച്ച് ശേഷം റിപ്പോർട്ട് കോടതിയിൽ നൽകും.

തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാരെ കാണിക്കാനായി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയത്. സഹപാഠിയായ വിദ്യാർത്ഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്. പരിക്കേറ്റ കുട്ടി കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Content Highlights:The student involved in the Paruthur school shooting has been sent to a juvenile home until December 5. Police have also registered a case against his mother under the Arms Act.

dot image
To advertise here,contact us
dot image