CPIM കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കി

കഴിഞ്ഞ രണ്ടാഴ്ചക്കിടെ നീക്കിയത് 40 കാര്‍ഡുകളാണെന്നാണ് വിവരം

CPIM കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കി
സിപിഐഎം പങ്കുവെച്ച പോസ്റ്റ്
dot image

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേജില്‍ നിന്നും പോസ്റ്റുകള്‍ നീക്കം ചെയ്തു. മുഖ്യമന്ത്രി വി ഡി സതീശനുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കിയത്. രാഷ്ട്രീയ വിഷയങ്ങളിലെ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്തത് ഉള്‍പ്പെടെ നീക്കിയെന്നാണ് സിപിഐഎം പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നീക്കിയത് 40 കാര്‍ഡുകളാണെന്നാണ് വിവരം. പൊലീസ് നിര്‍ദേശത്തിലാണ് പോസ്റ്റ് നീക്കിയതെന്നാണ് വിശദീകരണം ലഭിച്ചതെന്നും സിപിഐഎം പറയുന്നു. നഷ്ടപ്പെട്ട പോസ്റ്ററുകള്‍ വീണ്ടും ഷെയര്‍ ചെയ്ത് ക്യാമ്പയിന്‍ ആരംഭിക്കാനാണ് തീരുമാനം.

രാഷ്ട്രീയ പാര്‍ട്ടിയുടെ പേജ് എന്ന നിലിയില്‍ രാഷ്ട്രീയ സ്വഭാവമുള്ള പോസ്റ്റുകാളാണ് സിപിഐഎം പേജില്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. ഭരണ വീഴ്ച്ചകളേയും മുഖ്യമന്ത്രിയുടെ നിലപാടുകളേയും വിമര്‍ശിച്ചും രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചും നിരവധി പോസ്റ്റുകളാണ് സിപിഐഎമ്മിന്റെ പേജില്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റുകള്‍ക്ക് പുറമേ പ്രസ്താവനകളടക്കം നീക്കം ചെയ്യപ്പെട്ടു എന്നതാണ് ഗൗരവമായി സിപിഐഎം ഉയര്‍ത്തിക്കാട്ടുന്നത്. സിപിഐഎമ്മിന്റെ ഔദ്യോഗിക പേജുകളെ കൊളാബ് ചെയ്തിട്ടുള്ള പോസ്റ്റുകള്‍ ആകെ തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണം. ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജായ CPIM Kannur DC എന്ന പേജിന് പുറമേ നിരവധി സിപിഐഎം അനുകൂല പേജുകളില്‍ നിന്നും പോസ്റ്റുകള്‍ നീക്കിയിട്ടുണ്ട്. നിരവധി ഏരിയാ കമ്മിറ്റികളുടെ പേജുകളില്‍ നിന്നും പോസ്റ്റുകള്‍ നീക്കിയതായി പരാതിയുണ്ട്. മുഖ്യമന്ത്രിയെയോ ഭരണത്തേയോ വിമര്‍ശിക്കാന്‍ കഴിയാത്ത നിലയില്‍ സമൂഹമാധ്യമങ്ങല്‍ക്ക് കൂച്ചുവിലങ്ങിടുകയാണെന്ന് സിപിഐഎം വിമര്‍ശനമുയര്‍ത്തി.

മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രമുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി അടക്കം നല്‍കുന്ന വാര്‍ത്താ കാര്‍ഡുകള്‍ ഉള്‍പ്പെടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ താന്‍ പറഞ്ഞാന്‍ മെറ്റ അങ്ങനെയൊക്കെ ചെയ്യുമോ എന്നായിരുന്നു ഇതിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി നല്‍കിയിരുന്ന മറുപടി. തുടര്‍ന്ന് ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതിനെതിരെ 'നോകാപ്പ്' നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ പേജില്‍ നിന്ന് കമന്റുകള്‍ നീക്കം ചെയ്യാന്‍ ഇടപെട്ടിരുന്നതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതയില്‍ സമ്മതിച്ചിരുന്നു. ഒടുവില്‍ ജനപ്രതിനിധികള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകൾ നീക്കം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ഇടപെട്ടിരുന്നെന്ന് രമേശ് ചെന്നിത്തല സഭയില്‍ സമ്മതിച്ചിരുന്നു.

Content Highlights: CPIM Kannur district committee says around 40 posts related to Chief Minister VD Satheesan, including political statements, were removed from its social media page over the past two weeks. The party reportedly received an explanation that the removals followed police instructions. CPIM plans to relaunch a campaign by resharing the removed posters and posts.

dot image
To advertise here,contact us
dot image