

കൊച്ചി: വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ച് പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല. വെെസ് ചാൻസലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക കൂടിയാലോചന നടത്തി. വിദഗ്ധ നിയമോപദേശം തേടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. അപ്പീല്‍ പോകാന്‍ വിസിയെ ചുമതലപ്പെടുത്തിയെന്ന് സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച കോടതി, വിഷയത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്.
Content Highlights: Sree Sankaracharya University of Sanskrit, Kalady, is preparing to challenge the High Court order revoking the suspension of 16 students and directing special examinations within six weeks. The court also quashed the university's inquiry report and ordered the students' immediate reinstatement