എന്റെ ഡയറി തുറപ്പിക്കരുത്, ആശാനും ശിഷ്യനും എല്ലാം കുടുങ്ങും;ഷാഫിക്കെതിരെ പൊട്ടിത്തെറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഒഫ് പൊളിറ്റിക്‌സില്‍ പഠിച്ച് എല്ലാവരും സരിത കേസ് വന്നപ്പോള്‍ പ്രതിച്ഛായ ഭയം മൂലം ഓടി ഒളിച്ചെന്ന് അദ്ദേഹം പറഞ്ഞു

എന്റെ ഡയറി തുറപ്പിക്കരുത്, ആശാനും ശിഷ്യനും എല്ലാം കുടുങ്ങും;ഷാഫിക്കെതിരെ പൊട്ടിത്തെറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
രാജ്മോഹൻ ഉണ്ണിത്താൽ, ഷാഫി പറമ്പില്‍, രാഹുൽ മാങ്കൂട്ടത്തിൽ
dot image

കാസര്‍കോട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ എന്നത് എട്ടാമത്തെ അത്ഭുതമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. സരിത കേസില്‍ ചാനലായ ചാനലെല്ലാം പോയി ഉമ്മൻചാണ്ടിയെ സംരക്ഷിച്ച ആളാണ് താന്‍. അദ്ദേഹത്തെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിലെ ആരേയും കണ്ടില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിന് താന്‍ പ്രത്യാക്രമണം നടത്തി. പ്രതിപക്ഷം തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ ദിവസം തിരുവനന്തപുരത്തേക്ക് പോയ തന്നെ ട്രെയിനില്‍ വെച്ച് ഡിവൈഎഫ്‌ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. അന്ന് കരമന പിആര്‍എസ് ആശുപത്രിയില്‍ തന്നെ ആദ്യം കാണാന്‍ എത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന് ഉണ്ണിത്താന്‍ ഓര്‍മ്മപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഒഫ് പൊളിറ്റിക്‌സില്‍ പഠിച്ച് എല്ലാവരും സരിത കേസ് വന്നപ്പോള്‍ പ്രതിച്ഛായ ഭയം മൂലം ഓടി ഒളിച്ചു. അദ്ദേഹം മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ചിലര്‍ കുട പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് ടി സിദ്ദിഖ് മാത്രമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ സി ജോസഫ്, എ പി അനില്‍ കുമാര്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താന്‍. ഉമ്മന്‍ ചാണ്ടി മരണശയ്യയില്‍ കിടന്ന് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ വെക്കാന്‍ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയത്. തനിക്ക് നേരെ വരുന്ന സൈബര്‍ ആക്രമണം എല്ലാം താന്‍ പരിശോധിച്ചു. അപ്പോഴാണ് നാല് ഗര്‍ഭം ഉണ്ടാക്കി അടൂരില്‍ വിശ്രമിക്കുന്ന ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കടന്നാക്രമണം.

ommen chandy
ഉമ്മൽ ചാണ്ടി

സോളാര്‍ കേസ് കെട്ടടങ്ങിയ ശേഷം കേരളത്തിലെ ഒരു ഉന്നതനായ നേതാവ് ഓണക്കാഴ്ചയുമായി തന്റെ വീട്ടില്‍ വന്നു. അദ്ദേഹം തനിക്ക് ഒരു ഓണക്കോടി തന്നു. അദ്ദേഹം പറഞ്ഞത് അത് അദ്ദേഹത്തിന്റെ ഭാര്യ തന്നതാണെന്നാണ്. സോളാര്‍ കേസ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ താങ്ങി നിര്‍ത്തിയത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാത്രമാണെന്ന് ആ നേതാവ് പറഞ്ഞു. ആ ആള് വരെ ഇന്ന് തനിക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ആസ്വദിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിലിനെതിരെ താന്‍ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല. അയാള്‍ എ ഗ്രൂപ്പ് അല്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. തന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഒരു മുതിര്‍ന്ന നേതാവും ഷാഫി പറമ്പിലിനെ വിളിച്ച് അതിനെതിരെ സംസാരിച്ചിട്ടില്ല. ഈ ആസ്വാദനത്തിനൊന്നും ആധികം ആയുസുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരു രാഷ്ട്രീയ ആരോപണത്തിലേക്കുള്ള സൂചനയും അദ്ദേഹം മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു. എറണാകുളത്തെ പനമ്പള്ളി നഗറിലൊരു ഫ്‌ലാറ്റില്‍ കേരളത്തിലെ എല്ലാവരും ആദരിക്കുന്ന ഒരു നേതാവ് മറ്റൊരാളുടെ കാല് പിടിച്ച് അപേക്ഷിച്ചു. എന്താണ് കാര്യം എന്നത് താന്‍ പിന്നീട് വെളിപ്പെടുത്താം. 2020 എന്ന ഒരു വണ്ടി നമ്പറും അദ്ദേഹം വലിയ രാഷ്ട്രീയ ആരോപണത്തിലേക്കുള്ള ക്ലൂ ആയി എടുത്തുപറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ തന്റെ ഡയറിയില്‍ എല്ലാം കുറിച്ച് വെച്ചിട്ടുണ്ടെന്നും ആശാനും ശിഷ്യനും എല്ലാം കുടുങ്ങുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അനാവശ്യമായ തന്നെ പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഒഫ് പൊളിറ്റിക്‌സുകാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ജീവിച്ചിരിക്കുന്ന മറിയാമ്മയും മറിയവും ചാണ്ടി ഉമ്മനുമാണ് തന്റെ സര്‍ട്ടിറഫിക്കറ്റ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ക്ക് നന്നായി അറിയാ. മരണശയ്യയില്‍ കിടന്ന് ഉമ്മന്‍ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എഴുതി നല്‍കിയിത് കഴക്കൂട്ടത്തുള്ള അഖിലിന്റെ പേരാണ്. അത് കീറി എറിഞ്ഞിട്ടാണ് രാഹുലിനെ പ്രസിഡന്റ് ആക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. എത്ര ആക്രമിക്കാന്‍ ശ്രമിച്ചാലും താന്‍ മുന്നോട്ട് തന്നെ പോകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. പെട്ടിതങ്ങികളെ കൊണ്ട് തന്നെ ആക്രമിച്ചാല്‍ ചില മാന്യന്മാരുടെ മുഖംമൂടി വലിച്ചുകീറും. താനുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുന്നു. ആരകാണ് സംശുദ്ധ രാഷ്ട്രീയം പേറുന്നതെന്ന് അപ്പോള്‍ മനസിലാകുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

Content Highlights: Rajmohan Unnithan MP described Shafi Parambil's association with the A Group as the eighth wonder, asserting that the group originated with Oommen Chandy. Recalling the Saritha case controversy, he said he had stood by and defended Oommen Chandy and his family when they faced attacks from the Opposition. Unnithan also recounted being attacked by DYFI activists while travelling to Thiruvananthapuram for the Secretariat siege protest and said Oommen Chandy was the first person to visit him at PRS Hospital in Karamana.

dot image
To advertise here,contact us
dot image