

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കില്‍ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം. ശിഹാബിന്റെ മകന്‍ ജുനൈദ് ആണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വയലില്‍ നില്‍ക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെയാണ് കുട്ടിക്ക് ഷോക്കേറ്റത്.
സംഭവ സ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെന്നിയൂര്‍ കെഎസ്ഇബി സെക്ഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. പല തവണ വിവരം അറിയിച്ചിട്ടും പരിഹരിക്കാന്‍ കെഎസ്ഇബി തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Content Highlights: cherumukku 14 year old boy dies after electric shock from power line stay wire