

തിരുവനന്തപുരം: ഹിമാചല്‍പ്രദേശിനെ മാറ്റി നിര്‍ത്തി കേരളം വൈദ്യുതി വാങ്ങാന്‍ പോകുന്നത് കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ അന്വേഷണം നേരിടുന്ന കമ്പനിയില്‍ നിന്ന്. ഹരിയാന ആസ്ഥാനമായ ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് 173.14 കോടിയുടെ ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന കമ്പനിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചിന്റെ ഓഹരി കൈമാറ്റത്തില്‍ കൃത്രിമ ഇടപാടുകള്‍ കമ്പനി നടത്തിയയെന്ന് അന്വേഷണ ഉത്തരവില്‍ പറയുന്നു. സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും കമ്പനിക്കെതിരെ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ രഹസ്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയതിന്റെ തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിയിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
വൈദ്യുതി വിപണിയില്‍ ഇടനില പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജിഎന്‍എ എനര്‍ജി. കമ്പനി സിഇഒ സഞ്ജീവ് കുമാര്‍ അടക്കമുള്ള എട്ടുപേരാണ് കേസിലെ പ്രതികള്‍. കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ രഹസ്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയതിന്റെ തെളിവുകളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം കാണുന്നതിനായി തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ് ജിഎന്‍എ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം വിവാദമായത്. ഹിമാചര്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാതെയാണ് ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം. ഹിമാചലില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ജിഎന്എയുമായി കരാറുണ്ടാക്കിയാല്‍ അധികലാഭമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
12 രൂപ 50 പൈസയ്ക്കാണ് ഹിമാചല്‍ സര്‍ക്കാര്‍ വൈദ്യുതി നല്‍കുന്നത്. എന്നാല്‍ 8 രൂപ 63 പൈസയാണ് ജിഎന്‍എ യൂണിറ്റിന് ഈടാക്കുമെന്ന് ക്വാട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ 500 മെഗാവാട്ടാണ് പീക്ക് സമയത്ത് അവര്‍ നല്‍കുന്നത്. ഇത് സംസ്ഥാനത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് മതിയാകാതെ വരും. അങ്ങനെയെങ്കില്‍ ബാക്കി വൈദ്യുതി സംസ്ഥാനം കണ്ടെത്തേണ്ട സാഹചര്യമുണ്ടാകും. പീക്ക് സമയത്ത് ഏതാണ്ട് 20 രൂപയോളം ഒരു യൂണിറ്റിന് വരും എന്നതാണ് ഈ കരാറിലെ പ്രതിസന്ധിയായി മുന്‍ കെഎസ്ഇബി ചെയര്മാന് രാജമാണിക്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹമാചലിന്റെ കരാര്‍ അനുസരിച്ച് 12 രൂപയ്ക്ക് സംസ്ഥാനത്തില്‍ എത്ര വൈദ്യുതി ആവശ്യമാണോ അത്രയും ലഭിക്കും എന്നതാണ് പ്രത്യേകത. ജിഎന്‍എയുടെ കരാറില്‍ പകല്‍ സമയത്തും 8 രൂപ 63 പൈസയ്ക്ക് സംസ്ഥാനം വൈദ്യുതി വാങ്ങണം എന്ന കുരുക്ക് കൂടി നിലനില്‍ക്കുന്നുണ്ട്. പകല്‍ സമയം വൈദ്യുതി ക്ഷാമം ഇല്ലാതെ തന്നെ 500 വാട്ട് വൈദ്യുതി വാങ്ങേണി വരുമെന്നതാണ് ജിഎന്‍എ കരാറിലെ വലിയ പ്രതിസന്ധി.
Content Highlights: Documents reportedly show that Haryana-based GNA Energy, from which Kerala plans to buy electricity, is facing a CERC investigation over alleged irregularities worth ₹173.14 crore.