നിയമനാധികാരി എന്ന നിലയില്‍ PSC അംഗങ്ങള്‍ക്കെതിരായ ഗവർണരുടെ ശുപാര്‍ശ ഗൗരവതരം; ഭരണഘടനാ വിദഗ്ധന്‍ കാളീശ്വരം രാജ്

രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടണമെന്നും അദ്ദേഹം വ്യക്തമാക്കി

നിയമനാധികാരി എന്ന നിലയില്‍ PSC അംഗങ്ങള്‍ക്കെതിരായ ഗവർണരുടെ ശുപാര്‍ശ ഗൗരവതരം; ഭരണഘടനാ വിദഗ്ധന്‍ കാളീശ്വരം രാജ്
dot image

കൊച്ചി: പിഎസ്‌സി ചെയര്‍മാന്‍ ഉള്‍പ്പെടെ 16 ആംഗങ്ങളെ നീക്കം ചെയ്യാന്‍ മുന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത് ഇന്ത്യയില്‍ തന്നെ കേട്ട് കേള്‍വി ഇല്ലാത്ത സംഭവവമാണെന്ന് നിയമ വിദഗ്ധന്‍ കാളീശ്വരം രാജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വളരെ നിര്‍ഭാഗ്യകരമായ ഒരു ഏടാണ് ഇത്. ഗവര്‍ണറാണ് സംസ്ഥാന പിഎസ്‌സിയുടെ നിയമനാധികാരി. ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത് ഗവര്‍ണറാണ്. നിയമനാധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ പബ്ലിക്ക് കമ്മീഷന്‍ ആണെങ്കില്‍ രാഷ്ട്രപതി നേരിട്ടാണ് നിയമനം നടത്തുന്നത്. ഗവര്‍ണര്‍ ഇങ്ങനെ ഒരു ശുപാര്‍ശ നല്‍കി കഴിഞ്ഞാല്‍ ഭരണഘടനയുടെ 317ാം അനുശ്ചേദം അനുസരിച്ച് നടപടി സ്വീകരിക്കാം. എന്നാല്‍ നേരിട്ട് ഒരു നടപടി അല്ല സ്വീകരിക്കേണ്ടത്. രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടണമെന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരത്തില്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടിയാല്‍ ഭരണഘടനയുടെ 145ാം അനുശ്ചേദം അനുസരിച്ച് സുപ്രീം കോടതിക്ക് ഈ കാര്യത്തില്‍ അന്വേഷണം നടത്താന്‍ അവകാശമുണ്ട്. അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് ഉണ്ടാക്കി തിരികെ രാഷ്ട്രപതിക്ക് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും രാഷ്ട്രപതിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുക എന്നതാണ് ഭരണഘടനാപരമായ നടപടിക്രമമെന്ന് കാളീശ്വരം രാജ് വിശദീകരിച്ചു. ചില സസ്‌പെന്‍ഷന്‍ കേസുകളില്‍ മുമ്പ് പിഎസ്‌സി ഉദ്യോഗസ്ഥരുടെ വാദം കോള്‍ക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിരിച്ചുവിടല്‍ നടപടിയിലേക്ക് വരുമ്പേള്‍ അനുച്ഛേദം 317 അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂ. എന്നാല്‍ ഇത്തരത്തില്‍ ഒരു ശുപാര്‍ശ നിയമനാധികാരി നല്‍കി കഴിഞ്ഞാല്‍ അത് അവഗണിക്കാന്‍ രാഷ്ട്രപതിക്ക് ആകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരത്തില്‍ സുപ്രീം കോടതി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വന്നാല്‍ പിഎസ്‌സിയേയും കേരളത്തിലെ ജനങ്ങളേയും സംബന്ധിച്ച് ഏറെ ഗൗരവമുള്ള കാര്യമാണ്. ഇത്തരത്തില്‍ ഒരു അവസ്ഥയിലേക്ക് എത്താന്‍ കാരണം കേരള പിഎസ്‌സിയുടെ നിലപാട് ഇല്ലായ്മയും തെറ്റായ നടപടികളുമാണ് എന്ന് പറയുന്നതില്‍ ഖേദം ഉണ്ടെന്നും ഭരണഘടനാ വിദഗ്ധന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ നടപടികളിലേക്ക് രാഷ്ട്രപതി കടന്നാല്‍ മാത്രമാണ് പിഎസ്‌സി അംഗങ്ങള്‍ക്ക് തങ്ങളുടെ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.

സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സുപ്രധാന നീക്കം. ചെയര്‍മാന്‍ എം ആര്‍ ബൈജു അടക്കം 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. പിഎസ്‌സി ഗുരുതരമായ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ തന്നെ നേരിട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്. പരാതികളുടെ പകര്‍പ്പും മാധ്യമ വാര്‍ത്തകളും അടക്കമാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Content Highlights: Constitutional expert Kaleeswaram Raj described the former governor’s recommendation to the President to remove the Kerala PSC chairman and 15 members as an unprecedented development in India. He said the governor appoints the state PSC chairman and members and made the recommendation in that capacity. Under Article 317 of the Constitution, the President may initiate the process but must seek the Supreme Court’s opinion rather than take direct action, Raj explained.

dot image
To advertise here,contact us
dot image