

ടെെംസ് ഓഫ് ഒമാൻ മുൻ സ്പോർട്സ് എഡിറ്ററും മുൻ മാധ്യമപ്രവർത്തകനുമായ ടികെ മോഹൻദാസ് (63) അന്തരിച്ചു. ശബരിമല തീർത്ഥാടനത്തിനിടെയായിരുന്നു മരണം. 1997 മുതൽ 2017 വരെ 20 വർഷം അദ്ദേഹം ടെെംസ് ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചു. ഒമാൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഒപ്പം ഒമാന്റെ കായിക വാർത്താ കവറേജുകൾക്ക് പുതിയ മാറ്റങ്ങൾ നൽകിയ വ്യക്തികൂടിയായിരുന്നു. ഒമാനിലെ മാധ്യമപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ ബിന്ദു, മകൾ സഞ്ജന.
Content Highlights: The former sports editor of Times of Oman has passed away, marking a loss for the newspaper's sports journalism community.