

രാജ്യത്തെ പകുതിയിലധികം കൽക്കരി വൈദ്യുതി നിലയങ്ങളിലും ആവശ്യത്തിന് കൽക്കരിയില്ലെന്ന് റിപ്പോർട്ട്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുകളിലാണ് ഈ ഗുരുതര സാഹചര്യം വെളിവായിരിക്കുന്നത്. രാജ്യത്ത് ആകെയുള്ള 191 കൽക്കരി നിലയങ്ങളിൽ 96 എണ്ണത്തിലും ആവശ്യത്തിന് കൽക്കരിയില്ല എന്നാണ് കണ്ടെത്തൽ.
എൽ നിനോ മൂലം മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൽക്കരി നിലയങ്ങളിലും ഗുരുതര സാഹചര്യം ഉണ്ടാകുന്നത്. വൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരിയുടെ വിതരണം വർധിപ്പിച്ചതായി കൽക്കരി മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എന്നിട്ടും കൂടിയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഒക്ടോബർ തുടക്കം മുതൽക്ക് പ്ലാന്റുകളിലെ മൊത്തം കൽക്കരി ശേഖരം ഏകദേശം 5% കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
വൈദ്യുതിയുടെ പ്രതിദിന ആവശ്യകത മുൻ വർഷത്തേക്കാൾ വർധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.ഈ വർഷത്തെ പ്രതിദിന വൈദ്യുതി ആവശ്യകത കഴിഞ്ഞ വർഷത്തേക്കാൾ 45 മുതൽ 50 ജിഗാവാട്ട് വരെ കൂടുതലാണ്. മൺസൂൺ കുറവായതിനാൽ ജലവൈദ്യുത ഉത്പാദനം കാര്യക്ഷമമാക്കാനായില്ല. ഇതോടെ താപവൈദ്യുത നിലയങ്ങൾ ആശ്രയിക്കേണ്ടിവന്നു. ഇതാണ് സാഹചര്യം വഷളാക്കിയത് എന്നും സർക്കാർ പറയുന്നു.
സെപ്റ്റംബറിൽ മാത്രം കൽക്കരി ഉൽപ്പാദനം വർഷം തോറും 13.3% വർധിച്ചപ്പോൾ ജലവൈദ്യുത ഉൽപ്പാദനം 20% കുറഞ്ഞുവെന്ന് സർക്കാർ പറയുന്നു. ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരവും സെപ്റ്റംബറിൽ മണിക്കൂറിൽ 560 ദശലക്ഷം കിലോവാട്ട് ആയി വർധിച്ചു. 2023 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
Content Highlights: A report by the Central Electricity Authority (CEA) has revealed a serious coal shortage at more than half of India's coal-fired power plants. According to the data, 96 out of the country's 191 coal-based power plants do not have adequate coal stocks, raising concerns about fuel availability for electricity generation.