

തനിക്ക് ക്രഷ് തോന്നിയ നടൻ ആരാണെന്ന് തുറന്നുപറഞ്ഞ് നടി അനശ്വര പരമേശ്വരൻ. തന്റെ അമ്മയും അനിയനും വലിയ മോഹൻലാൽ ഫാൻ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് വളർന്നതെന്നും അനുപമ പറഞ്ഞു. പ്രായം തമ്മിൽ നല്ല വ്യത്യാസമുണ്ടെന്നും പക്ഷേ ക്രഷ് എന്ന് പറഞ്ഞാൽ ക്രഷ് ആണെല്ലോ എന്നും അനുപമ കൂട്ടിച്ചേർത്തു. ഓണസ്റ്റ് ടൗൺഹാൾ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് അനുപമ തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.
'എന്റെ അമ്മ വലിയൊരു മോഹൻലാൽ ഫാൻ ആണ്. എന്റെ അനിയനും അങ്ങനെയാണ്. എനിക്ക് തോന്നുന്നു എന്നേക്കാൾ മോഹൻലാലിനോട് ക്രഷ് ഉള്ളതെന്ന് അവനാണെന്ന്. ഇപ്പോൾ പോലും എന്റെ ഇൻസ്റ്റഗ്രാം എടുത്തു നോക്കിയാൽ മതി. ചേച്ചി സുഖമാണോ എന്നൊന്നും അവൻ ചോദിക്കില്ല. മോഹൻലാലിന്റെ റീലുകളും അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങളും മാത്രമേ അവൻ എന്നോട് ചാറ്റ് ചെയ്യാറുള്ളൂ'.
'മോഹൻലാൽ സാറിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ കണ്ടാണ് വളർന്നത്. എനിക്കറിയാം, പ്രായം തമ്മിൽ നല്ല വ്യത്യാസമുണ്ടെന്ന്. പക്ഷേ ക്രഷ് എന്ന് പറഞ്ഞാൽ ക്രഷ് ആണല്ലോ', അനുപമ പറഞ്ഞു. കോമഡി എന്റർടെയ്നറായെത്തിയ 'ക്രെയ്സി കല്യാണം' എന്ന തെലുങ്ക് ചിത്രമാണ് അനുപമയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഒക്ടോബർ 16ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
Content Highlights: Anupama Parameshwaran says her crush is mohanlal