വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസിഡന്റിന്റെ അനുമതി വേണം; നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി ഇടുക്കി ഡിസിസി

മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, നേതാക്കള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്

വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസിഡന്റിന്റെ അനുമതി വേണം; നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി ഇടുക്കി ഡിസിസി
dot image

ഇടുക്കി: വാര്‍ത്താ സമ്മേളനം നടത്തണമെങ്കില്‍ ഡിസിസിയുടെ അനുമതി വേണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഇടുക്കി ഡിസിസി. മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, നേതാക്കള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാന്‍ ഇനി മുതല്‍ ആരേയും അനുവദിക്കില്ല. പൊതു വിഷയങ്ങളില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു പറഞ്ഞു.

അറിയിപ്പിന്റെ പൂർണരൂപം

മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാർ, ബ്ളോക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറു മാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ, മറ്റു നേതാക്കൾ തുടങ്ങിയവർ പൊതുവിഷയങ്ങളിൽ പത്രസമ്മേളനം നടത്തുന്നതിന് മുമ്പ് ഡിസിസി പ്രസിഡന്റിന്റെ അനുമതി വാങ്ങണമെന്ന് അറിയിക്കുന്നു.

Content Highlights: The Idukki District Congress Committee has directed constituency and block presidents, DCC office-bearers, leaders and representatives of affiliated organisations to obtain approval before holding press conferences. No one will be allowed to meet the media without the DCC president’s permission. DCC president CP Mathew said the decision was taken after leaders expressed differing opinions on public issues.

dot image
To advertise here,contact us
dot image