പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു; മണിക്കൂറുകൾക്കകം യുവദമ്പതികളുടെ വിയോഗം

ഇരുവരും അന്ന് പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെയും കേക്ക് മുറിച്ചതിന്റെയുമെല്ലാം ചിത്രങ്ങൾ ഫര്‍ഹാന സാമൂഹിക മാധ്യമങ്ങളിലിട്ടിരുന്നു

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു; മണിക്കൂറുകൾക്കകം യുവദമ്പതികളുടെ വിയോഗം
dot image

മലപ്പുറം: വീട്ടുകാരെയും നാടിനെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് യുവ ദമ്പതികളുടെ വിയോഗ വാർത്ത പുറത്തുവന്നത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എന്‍ സി മുഹമ്മദ് അസ്ലം (30), ഭാര്യ നെടിയിരുപ്പ് കാരിമുക്ക് വെള്ളാരത്തൊടി കെ ഫര്‍ഹാന (28) എന്നിവരാണ് മരിച്ചത്. ഫര്‍ഹാനയെ തറയില്‍ മരിച്ചനിലയിലും അസ്ലത്തെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തി അസ്ലം ജീവനൊടുക്കിയതാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഫര്‍ഹാനയുടെ പിറന്നാള്‍ ആഘോഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദാരുണ സംഭവം നടന്നത്.

വ്യാഴാഴ്ച ഫര്‍ഹാനയുടെ 28ാം ജന്മദിനമായിരുന്നു. ഇരുവരും അന്ന് പുറത്തുപോയി ഭക്ഷണം കഴിക്കുകയും കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഫര്‍ഹാന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കംപ്യൂട്ടര്‍ എന്‍ജിനിയറായ ഫര്‍ഹാന സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു.

2023ല്‍ വിവാഹിതരായ ദമ്പതിമാര്‍ ഒന്നരവര്‍ഷത്തോളം ബെംഗളൂരുവിലായിരുന്നു. അവിടെനിന്ന് മൂന്നുമാസം മുന്‍പാണ് ഗുരുഗ്രാമിലെത്തിയത്. ഇവിടെ സ്വകാര്യ കമ്പനിയിലായിരുന്നു അസ്ലം ജോലി ചെയ്തിരുന്നത്. ഫര്‍ഹാന വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്തി വരികയായിരുന്നു. ഇരുവരും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതിമാരാണെന്നും കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നെന്നുമാണ് ബന്ധുക്കളില്‍നിന്ന് പൊലീസിന് ലഭിച്ച വിവരം.

മണത്തിലേക്ക് നയിച്ച കാരണങ്ങളെന്താണെന്ന് വ്യക്തമല്ല. ഫര്‍ഹാനയുടെ മരണത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അസ്ലത്തിന് ജോലി സംബന്ധമായ വിഷയങ്ങൾ കാരണം മാനസികസമ്മര്‍ദത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ഫര്‍ഹാനയുടെ മരണത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

മരണത്തിന് മുന്‍പായി അസ്ലം ജോലിചെയ്തിരുന്ന കമ്പനിക്ക് ഇ-മെയിലായി അയച്ച കുറിപ്പാണ് പൊലീസിന് ലഭിച്ച പ്രധാന തെളിവുകളിലൊന്ന്. മാതാപിതാക്കളുടെയും വീട്ടുടമസ്ഥന്റെയും ഫോണ്‍ നമ്പറുകളും അയച്ചിരുന്നു. ഇതോടെ, കമ്പനിയില്‍ നിന്ന് വിവരമറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ആര്‍ക്കെതിരേയും ആരോപണങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ട് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Malayali couple lost life in Gurugram hours after celebrating wife Farhana’s 28th birthday; police investigation underway

dot image
To advertise here,contact us
dot image