

കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി(49)യാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.
എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തങ്കമണിയുടെ സര്‍ജറി നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാൽ ഛർദ്ദിക്കുന്ന സ്ഥിതിയായിരുന്നു.
വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്നും കുടുംബം പറയുന്നു. ഇതോടെ വീണ്ടും ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റി സര്‍ജറി നടത്തി. പിന്നാലെ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തങ്കമണി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Content Highlights: woman dies after uterus removal surgery family seeks medical investigation