

പാലക്കാട്: എയിംസില്‍ ആരോഗ്യമന്ത്രി കെ മുരളീധരനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വാക് പോര് തുടരുന്നു. എയിംസ് കേരളത്തില്‍ കൊണ്ടുവരാതിരിക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം എന്ന് കെ മുരളീധരന്‍ ആരോപിച്ചു. എയിംസ് ആവശ്യപ്പെട്ട് വിശദമായ കത്ത് കേന്ദ്രത്തിന് അയക്കും. ഹൈക്കോടതി നടപടി അറിഞ്ഞ ശേഷം കേന്ദ്രത്തെ വീണ്ടും സമീപിക്കും എന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ എയിംസ് വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അത് എവിടെയായാലും സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ എയിംസിന് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് തേടില്ലെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയോടും മുരളീധരന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ മണ്ഡലത്തില്‍ എല്ലായിടത്തും ബിജെപി മൂന്നാം സ്ഥാനത്താണ്. അതുകൊണ്ടാണ് ഇനി വോട്ട് ചോദിച്ചു പോകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് എന്നും കെ മുരളീധരന്‍ പരിഹസിച്ചു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികളുടെ പ്രതിഷേധത്തിലും മന്ത്രി പ്രതികരിച്ചു. ഓരോ ദിവസവും പ്രതിഷേധിക്കാന്‍ ഓരോ കാരണങ്ങളാണ്. ഇത്രയും നാള്‍ മരുന്നില്ലെന്നായിരുന്നു പറഞ്ഞത്. മരുന്ന് എത്തിയപ്പോള്‍ ചികിത്സാപ്പിഴവ് ആണെന്ന് പറയുന്നു. അതില്‍ അന്വേഷണം നടത്തിയപ്പോള്‍ പറയുന്നു ആശുപത്രിയില്‍ ആളില്ലെന്ന്. ആശുപത്രിയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആള്‍ ക്ഷാമം. പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറെ പോലും മാറ്റിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ കാലത്തെ നിയമനമാണ്. അവരെല്ലാം നന്നായി ജോലി ചെയ്യുന്നുണ്ട്. അസംബ്ലയില്‍ മറുപടിക്ക് അവസരം വരാതിയിക്കില്ലല്ലോ. ആയുധം തന്റെ കയ്യിലുണ്ട് എന്ന് മുരളീധരന്‍ പറഞ്ഞു.
Content Highlights: K Muraleedharan and Union Minister Suresh Gopi continue their verbal exchange over the AIIMS issue